ഇന്ത്യ വെടിവച്ചിട്ട പാക് എഫ് 16 വിമാനത്തിന്റെ ചിത്രം പുറത്ത്
ന്യൂഡല്‍ഹി: അതിര്‍ത്തി ലംഘിച്ചെത്തിയ പാക് പോര്‍ വിമാനം എഫ് 16 നെ ഇന്ത്യ വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങള്‍ എ.എന്‍.ഐ പുറത്തുവിട്ടു. പാകിസ്താന്റെ 7- വടക്കന്‍ ലൈറ്റ് ഇന്‍ഫന്‍ട്രി കമാന്‍ഡിംഗ് ഓഫിസര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
Sources: Picture of portion of downed Pakistani Air Force jet F16 from yesterday’s failed PAF raid, wreckage was in Pakistan Occupied Kashmir. Also seen in pic, Commanding Officer of Pakistan’s 7 Northern Light Infantry. pic.twitter.com/weYcB0G5eD
— ANI (@ANI) 28 February 2019
ഇത് പാകിസ്താന്‍ തകര്‍ത്ത ഇന്ത്യയുടെ മിഗ് വിമാനത്തിന്റെ അവശിഷ്ടമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് മിഗ് വിമാനത്തിന്റെ അവശിഷ്ടമല്ലെന്നും, പാകിസ്താന്‍ എഫ് 16 പോര്‍വിമാനത്തിന്റേതാണെന്നും ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു.
File picture of cross section of F16 engine and wreckage of downed Pakistani F16 jet pic.twitter.com/Mq78QkLTz9
— ANI (@ANI) 28 February 2019
ഇന്ത്യയിലേക്ക് ആക്രമണത്തിനു വന്ന എഫ് 16 വിമാനം ഇന്ത്യ മിഗ് 21 വിമാനങ്ങള്‍ ഉപയോഗിച്ച് തുരത്തുകയായിരുന്നു. പിന്നീട് വിമാനം വെടിവെച്ചിട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."