'മുസ്‌ലിംകള്‍ മരിക്കുന്നത് തമ്മില്‍ തല്ലിയെന്ന്'
യാങ്കൂണ്‍: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകളെ വംശീയ ഉന്മൂലനം ചെയ്യുന്നുവെന്ന ആരോപണം നിഷേധിച്ച് ആങ്‌സാന്‍ സൂക്കി. ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച സൂക്കി റോഹിംഗ്യന്‍ വംശഹത്യയെ തള്ളിക്കളയുന്നതും റോഹിംഗ്യകളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയതും. റാഖിനെ സംസ്ഥാനത്ത് മുസ്‌ലിംകള്‍ അവര്‍ക്കിടയിലെ പ്രശ്‌നത്തെ തുടര്‍ന്ന് മുസ്‌ലിംകളെ തന്നെ കൊലപ്പെടുത്തുകയാണെന്നാണ് സൂക്കി പറഞ്ഞു. അല്ലാതെ വംശീയ ഉന്മൂലനം നടക്കുന്നതായി താന്‍ കരുതുന്നില്ല.
ഇവിടെ നിലനില്‍ക്കുന്നത് ഭിന്നിപ്പിക്കലിന്റെ രണ്ടു വശങ്ങളാണ്. ഒരേ മതത്തിലെ രണ്ട് ആളുകള്‍ തമ്മിലുള്ള പ്രശ്‌നമാണ്. അധികാരികള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് അവരുടെ ധാരണ. അല്ലാതെ ഇതൊരിക്കലും സൈനികരുടെ പ്രവൃത്തിയല്ലെന്നും സൂക്കി പറഞ്ഞു. ഈ വിടവ് നികത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അത് എത്രയും വേഗം സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂക്കി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലെ ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട് അനുസരിച്ച് കൂട്ടക്കൊലകളും കൂട്ട ബലാത്സംഗങ്ങളും ഗ്രാമങ്ങള്‍ ചുട്ടെരിക്കലുമുള്‍പ്പടെയുള്ള നിരവധി മനുഷ്യത്വ രഹിതമായ ക്രൂരതകളാണ് മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കു നേരെ നടന്നിരിക്കുന്നത്. അയല്‍രാജ്യമായ ബംഗ്ലാദേശിലും റോഹിംഗ്യകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ചെറുതല്ല.
ഐക്യരാഷ്ട്രസഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് മ്യാന്‍മറില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. സൈന്യം ക്രൂരമായി ബലാത്സംഗം നടത്തി സ്ത്രീകളെ കൊലപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് സൂക്കിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'റേപ്പ് ചെയ്യാനിറങ്ങാന്‍ മാത്രം ഫ്രീയല്ല സൈന്യം. അവര്‍ക്കതിന് സമയവുമില്ല. സൈന്യത്തിന് നിരവധി ജോലികള്‍ വേറെയുണ്ട്. എന്നാല്‍ രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സൈന്യത്തിന് പരമാധികാരമുണ്ട്'.
മ്യാന്‍മറില്‍ സൈന്യം വംശഹത്യ നടത്തുന്നത് ഐക്യരാഷ്ട്രസഭയും നിരവധി മനുഷ്യാവകാശ സംഘടനകളും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."