മൈലാഞ്ചിയിടാന്‍ ഇനി റോബോട്ടുകളും
പെരിന്തല്‍മണ്ണ: മണവാട്ടിപ്പെണ്ണിന് മൈലാഞ്ചിയിടാന്‍ ഇനി റോബോട്ടുകളും ഒരുങ്ങിക്കഴിഞ്ഞു. പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. നാലാം വര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളായ ആശിഖ് ഷറഫ്, ഫാസില്‍ പാലോളി, ഇഹ്‌സാന്‍ സി, മുഹമ്മദ് സുഹൈല്‍ എന്നിവരാണ് ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ഇലക്‌ട്രോണിക്‌സ് വിഭാഗ മേധാവി രാജീവ് .എന്‍, പ്രൊജക്ട് ഗൈഡ് റഷീദ് അബ്ദുല്‍ഹഖ് മേല്‍നോട്ടം വഹിച്ചു.
ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌സ് മാലിന്യങ്ങളില്‍ നിന്നാണ് മെഹന്തി റോബ് വികസിപ്പിച്ചെടുത്തത്. മൈലാഞ്ചിക്കു പുറമേ സ്വന്തം കൈപ്പടയില്‍ അക്ഷരങ്ങളെഴുതാനും ചിത്രങ്ങള്‍ വരയ്ക്കാനും ഈ റോബോട്ട് സഹായകമാകുമെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പുനല്‍കുന്നു.
മെഹന്തി റോബ് എന്ന സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് ചെലവുകുറഞ്ഞ രീതിയില്‍ എത്തിക്കാനുള്ള ഗവേഷണം പഠനവകുപ്പിന്റെ കീഴിലുള്ള ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് കോളജ് മേധാവികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."