ബഹ്‌റൈന്‍ കെഎംസിസി. ഇ അഹമ്മദ് അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച
കെ.എം. ഷാജി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും
മനാമ: ബഹ്‌റൈന്‍ കെഎംസിസി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് അനുസ്മരണ സമ്മേളനം മാര്ച്ച് 1ന് വെള്ളിയാഴ്ച രാത്രി 7.30 ന് മനാമയിലെ അല്‍ റജാഹ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
'ഓര്‍മ്മയിലെ അഹ്മദ് സാഹിബ്' എന്ന പേരില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ കെഎം ഷാജി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും.
കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കരീം ചേലേരി മുഖ്യാതിഥിയായിരിക്കും. ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികളും സാമൂഹ്യ സാസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
കണ്ണൂരില്‍ ജനിച്ച്, വിശ്വ പൗരനായി മാറിയ ഇ.അഹമ്മദ് സാഹിബ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി, മലപ്പുറം മഞ്ചേരി പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച 25 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച ലോകസഭാംഗം, , മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് എന്നിങ്ങനെ നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായിരുന്നതിന്റെ ബഹുമതിയും കേരളത്തില്‍വച്ചേറ്റവും വലിയ ബഹുഭൂരി പക്ഷത്തിന് എം പി യായി തെരഞ്ഞെടുക്കപ്പെട്ടതും ഇ അഹമ്മദായിരുന്നു.
ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കെഎംസിസി ബഹ്‌റൈന്‍ എന്ന ഔദ്യോഗിക പരിവേഷം സംഘടനക്ക് ലഭിച്ചത് കേന്ദ്രമന്ത്രി യായിരിക്കെ അഹമ്മദ് സാഹിബിന്റെ ആത്മാര്‍ത്ഥ പരിശ്രമ ഫലമായിരുന്നു. ഭാരവാഹികള്‍ അറിയിച്ചു.
ഇ അഹമ്മദില്ലാത്ത ഒരു സുപ്രധാന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇ.അഹമ്മദ് സാഹിബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് തീര്‍ച്ചയായും ഏറെ പ്രാധാന്യമുണ്ട്. അതു കൊണ്ടു തന്നെ വിപുലമായ ഒരുക്കത്തോടെയുള്ള അനുസ്മരണ സമ്മേളനമാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി പ്രബന്ധമത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചിരുന്നു. ഇതില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ വെച്ച് നടക്കും.
ജാതി മത ഭേദമന്യെ ജനാധിപത്യ വിശ്വാസികളായ ബഹ്‌റൈനിലെ എല്ലാ മലയാളികളെയും ഈ പരിപാടിയിലേക്ക് ക്ഷണി ക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973 39234072 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
മനാമയിലെ ബഹ്‌റൈന്‍ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബഹ്‌റൈന്‍ കെ.എം.സി.സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നൂറൂദ്ധീന്‍ മുണ്ടേരി, ജന.സെക്രട്ടറി അഹ് മദ് കണ്ണൂര്‍, ട്രഷറര്‍ ശംസു പാനൂര്‍, കേന്ദ്ര ഭാരവാഹികളായ ഗഫൂര്‍ കൈപ്പമംഗലം, ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, പ്രോഗ്രാം ചെയര്‍മാന്‍ അബ്ദൂല്‍ ഖാദര്‍ ഹാജി, കണ്‍വീനര്‍ അഷ്‌റഫ് കാക്കണ്ടി, നൗഫല്‍ എടയന്നൂര്‍, നിസാര്‍ ഉസ്മാന്‍, നൂറുദ്ധീന്‍ മാട്ടൂല്‍ എന്നിവര്‍ പങ്കെടുത്തു.
ബഹ്‌റൈന്‍ കെ.എം.സി.സി കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ മനാമയില്‍ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."