HOME
DETAILS

യു.പിയില്‍ രണ്ട് സന്യാസിമാരെ ക്ഷേത്രത്തില്‍ അടിച്ചുകൊന്നു

  
backup
April 29 2020 | 01:04 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%bf

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനകത്ത് വച്ച് രണ്ട് സന്യാസിമാരെ തല്ലി കൊലപ്പെടുത്തി. ജഗദീഷ്(രന്ഗി ദാസ്-55), ഷേര്‍ സിങ്(35) എന്നീ സന്യാസിമാരെയാണ് ദലിതനായ രാജു(മുരാരി) എന്നയാള്‍ കൊലപ്പെടുത്തിയത്.
പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. കൊലയാളിയും കൊല്ലപ്പെട്ടവരും ഒരേ മതക്കാരാണെന്ന് വ്യക്തമാക്കാനാണ് ജാതി വെളിപ്പെടുത്തിയതെന്ന് ബുലന്ദ്ഷഹര്‍ എസ്.എസ്.പി സന്തോഷ് കുമാര്‍ സിങ് പറഞ്ഞു. കൊല നടത്തുമ്പോള്‍ ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നെന്ന് പൊലിസ് പറഞ്ഞു. രണ്ടുദിവസം മുന്‍പ് പ്രതി ക്ഷേത്രത്തില്‍ നിന്ന് ഒരു സംഗീത ഉപകരണം മോഷ്ടിച്ചത് സന്യാസിമാര്‍ ചോദ്യംചെയ്തിരുന്നു.
ഇതിന്റെ ദേഷ്യത്തിലാണോ കൊല നടത്തിയതെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. ബുലന്ദ്ഷഹര്‍ ജില്ലയിലെ പഗോന ഗ്രാമത്തിലാണ് സംഭവം നടന്നത്.
തിങ്കളാഴ്ച്ച രാത്രി ക്ഷേത്രത്തില്‍ കയറിയ രാജു സന്യാസിമാരെ വടികൊണ്ട് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. കൊലപാതകത്തില്‍ വര്‍ഗീയമായി ഒന്നുമില്ലെന്ന് ഉത്തര്‍പ്രദേശ് പൊലിസ് പ്രതികരിച്ചു.
പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയവരാണ് രണ്ട് സന്യാസിമാരും കൊല്ലപ്പെട്ടതായി കണ്ടത്. പ്രതി സംഭവസ്ഥലത്തിന് രണ്ട് കി.മീ അകലെ ഉന്മാദാവസ്ഥയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷമാണ് പൊലിസിന് കൈമാറിയത്.
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ടുസന്യാസിമാരെ ജനക്കൂട്ടം കൊലപ്പെടുത്തിയ ശേഷം സന്യാസിമാര്‍ക്ക് നേരെ നടന്ന അക്രമത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുമെന്നും ഇതിനെ ചെറുത്ത് തോല്‍പിക്കണമെന്നും ശിവസേന ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ കടുത്ത നടപടിയെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ വിളിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അറിയിച്ചു.
വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം ഉണ്ടാകരുതെന്നും കുറ്റക്കാരനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago