മെക്‌സിക്കൊ തീരമണിഞ്ഞു; ജര്‍മനിക്ക് തോല്‍വിയോടെ തുടക്കം
മോസ്‌കോ: ലോകകപ്പ് നിലനിര്‍ത്താനായി ഇറങ്ങിയ ലോകചാംപ്യന്മാരെ വീഴ്ത്തി മെക്‌സിക്കോ. 35ാം മിനുറ്റില്‍ ഹര്‍വിങ് ലൊസാനോയാണ് മെക്‌സിക്കോയുടെ വിജയഗോള്‍ നേടിയത്. ജര്‍മന്‍ പ്രതിരോധത്തെ മറികടന്ന് നിരവധി തവണയാണ് മെക്‌സിക്കന്‍ താരങ്ങള്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറിയത്. ഗോളെന്ന് തോന്നിക്കുന്ന നിരവധി അവസരങ്ങള്‍ മെക്‌സിക്കന്‍ നീക്കങ്ങളിലൂടെ ജര്‍മന്‍ ഗോള്‍ മുഖത്തുണ്ടായി.
ബോള്‍ പൊസിഷനിലും ജര്‍മന്‍കാര്‍ മുമ്പിലായിരുന്നെങ്കിലും ആദ്യ പകുതിയില്‍ മെക്‌സിക്കോയാണ് മുമ്പില്‍ നിന്നത്. എന്നാല്‍, പകുതിക്ക് ശേഷം പുതിയ മുഖമായാണ് ജര്‍മന്‍ ടീം തിരിച്ചെത്തിയത്. ജര്‍മന്‍ മുന്നേറ്റ നിര മെക്‌സിക്കന്‍ ഗോള്‍ മുഖത്തേക്ക് നിരവധി തവണ എത്തിയെങ്കിലും മെക്‌സിക്കന്‍ പ്രതിരോധത്തെ തകര്‍ക്കനായില്ല.
ജോഷ്യ കിമ്മിച്ചും ജെറോം ബോട്ടങ്ങും മാറ്റ് ഹമ്മല്‍സും ഹെക്ടറുമടങ്ങിയ ജര്‍മന്‍ പ്രതിരോധം മെക്‌സിക്കന്‍ ആക്രമണത്തില്‍ വിറച്ചു. വെര്‍ണറെ മുന്‍നിരയില്‍ നിര്‍ത്തി ഓസിലിനെയും മുള്ളറെയും ക്രൂസിനെയും ഡ്രാക്‌സലറെയും മധ്യനിരയില്‍ നിര്‍ത്തിയ ജോകിംലോയുടെ തന്ത്രങ്ങള്‍ മൈതാനത്ത് നടപ്പാക്കാനായില്ല. ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളിലെ ജര്‍മനിയുടെ പ്രതിരോധ മികവിന്റെ കുറവ് ഇപ്പോഴും ജര്‍മനിക്ക് നികത്താനായിട്ടില്ലെന്നതാണ് ഈ കളിയിലെ ജര്‍മന്‍ പ്രതിരോധത്തിന്റെ പ്രകടനം തെളിയിക്കുന്നത്.
Chicharito crying after México beat Germany. This is what it means for Mexicans. #WorldCup #GERMEX pic.twitter.com/VEE29tZuTO
— World Cup Goals (@FIFAWCGoals) June 17, 2018
The king has been undressed. #Mexico Yes #WorldCup pic.twitter.com/nofKV5YyfN
— JUNE 13,1998 (@Frankline_001) June 17, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."