രാജ്യത്ത് 80 ജില്ലകളില്‍ ഒരാഴ്ചയായി പുതിയ കൊവിഡ് കേസുകളില്ല
ന്യൂഡല്‍ഹി: നേരത്തെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത 80 ജില്ലകളില്‍ ഒരാഴ്ചയായി കൊവിഡ് കേസുകളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ദ്ധന്‍. കൊവിഡ് ഇരട്ടിയാകല്‍ സമയം കഴിഞ്ഞ 14 ദിവസമായി 8.7 ദിവസമായി ഉയര്‍ന്നു. രാജ്യത്തെ 129 ജില്ലകള്‍ ഹോട്ട്‌സ്‌പോട്ടുകളാണെന്നും ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ച ഇരട്ടിയാകല്‍ സമയം 10.2 ദിവസം എന്ന നിലയിലായിരുന്നു. മൂന്നു ദിവസമായി ഇത് 10.9 ആണെന്നും ബയോടെക്‌നോളജി ഡിപ്പാര്‍ട്ടുമെന്റിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുമായി വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ഹര്‍ഷ്‌വര്‍ദ്ധന്‍ പറഞ്ഞു.നേരത്തെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത 47 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസമായി പുതിയ കൊവിഡ് കേസുകളില്ല. 39 ജില്ലകളില്‍ 21 ദിവസമായി പുതിയ കേസുകളില്ല. 17 ജില്ലകള്‍ 28 ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവയാണെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ വൈദ്യോപകരണങ്ങളും മരുന്നുകളും സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പാക്കുന്നുണ്ട്.
കൊവിഡിനെതിരായ മരുന്നോ, വാക്‌സിനോ വികസിപ്പിച്ചെടുത്തതായ വാര്‍ത്തയ്ക്കായി രാജ്യം കാത്തിരിക്കുകയാണെന്നും ഹര്‍ഷ്‌വര്‍ദ്ധന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."