HOME
DETAILS
MAL
58ാം വിവാഹവാര്‍ഷിക ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷം നല്കി പ്രൊഫസര്‍ ദമ്പതികള്‍
backup
April 29 2020 | 01:04 AM
കൊച്ചി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാഹവാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ സംഭാവന നല്കി പ്രൊഫസര്‍ ദമ്പതികള്‍.
മഹാരാജാസ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പല്‍മാര്‍ കൂടിയായ പ്രൊഫ. എം.കെ പ്രസാദും പ്രൊഫ. ഷെര്‍ളി ചന്ദ്രനുമാണ് 58ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ഗിരിനഗറിലെ പ്രൊഫ. പ്രസാദിന്റെ വസതിയിലെത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍ ചെക്ക് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."