HOME
DETAILS
MAL
കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം: ജോയ്സ് ജോര്‍ജ് എം.പിക്ക് വീണ്ടും നോട്ടിസ്
backup
February 28 2019 | 09:02 AM
ദേവികുളം: കൊട്ടക്കമ്പൂരിലെ വിവാദ ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന് വീണ്ടും നോട്ടിസ്. ദേവികുളം സബ് കലക്ടര്‍ രേണു രാജിന്റെതാണ് നടപടി. അഭിഭാഷകന് മുഖേന മാര്‍ച്ച് ഏഴിന് ഭൂമിയുടെ രേഖകള്‍ ഹാജരാക്കണം.
വിവാദ ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആറാം തവണയാണ് ദേവികുളം സബ് കലക്ടര്‍ നോട്ടിസ് അയക്കുന്നത്. മുന്‍പ് അയച്ച നോട്ടീസില്‍നിന്ന് വിഭിന്നമായി എം.പി നേരിട്ട് ഹാജരാകേണ്ടതില്ലെന്നാണ് ഇത്തവണ നോട്ടിസിന്റെ ഉള്ളടക്കം. നേരിട്ട് ഹാജരാകേണ്ടതില്ലെന്ന അനുകൂല വിധി ഹൈക്കോടതിയില്‍ നിന്ന് ജോയ്സ് ജോര്‍ജ് സമ്പാദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."