HOME
DETAILS
MAL
നിര്‍മലാ സീതാരാമന് നാളെ കശ്മിരിലേക്ക്; സൈനിക മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തി
backup
February 28 2019 | 09:02 AM
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് നാളെ കശ്മിര് സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ സുരക്ഷാസ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങും നിര്‍മലാ സീതാരാമനൊപ്പം ഉണ്ടാകും.
രാജ്യത്തെ കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ തലവന്മാര് പ്രതിരോധമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ സേനാമേധാവികള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."