HOME
DETAILS
MAL
വിദേശ കോച്ചുമാരുടെ നിയമനത്തിന് അനുമതി
backup
April 06 2017 | 23:04 PM
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങളുടെ അച്ചടക്ക സമിതിയിലേക്കുള്ള വിദേശ കോച്ചുമാരുടെ നിയമനത്തിന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന്റെ അനുമതി. രണ്ടു വിദേശ പരിശീലകരാണ് ഉണ്ടാവുക. ഇതോടൊപ്പം സപ്പോര്‍ട്ടിങ് സ്റ്റാഫുമുണ്ടാകും. ഇന്ത്യന്‍ താരങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് നിയമനം കൊണ്ടുദ്ദേശിക്കുന്നത്. 2020 ഒളിംപിക്സിനായിട്ടാണ് പുതിയ സജ്ജീകരണങ്ങള്‍. റെസ് വാക്കിങ് ആസ്ത്രേലിയന്‍ കോച്ച് ഡേവ് സ്മിത്ത്, 400 മീറ്റര്‍ റിലേയ്ക്ക് അമേരിക്കന്‍ കോച്ച് ഗലിന ബുക്കാറിന, റഷ്യന്‍ കോച്ച് ദിമിത്രി കിസ്ലേവ്, എല്‍മിര കിസ്ലേവ എന്നിവരെയാണ് പുതുതായി നിയമിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."