ഇടുക്കി, കോട്ടയം ജില്ലകളില്‍ പരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം: രോഗവ്യാപന സാധ്യത മുന്നില്‍ക്കണ്ട് ഇടുക്കി, കോട്ടയം ജില്ലകളില്‍ പൊലിസ് പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി രണ്ട് ജില്ലകളിലും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങളാകെ ഒന്നുകൂടി പരിശോധിക്കേണ്ടി വരുമെന്നും മെയ് മൂന്നോടു കൂടി പുതിയ തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടുക്കി ജില്ലാ അതിര്‍ത്തികളില്‍ വിവിധ സംസ്ഥാനങ്ങളിലെ ലോറികള്‍ പരിശോധനയില്ലാതെ കടത്തിവിടുന്നത് തടയുന്നതിന് പൊലിസും വനം-റവന്യൂ വകുപ്പുകളും യോജിച്ച് കര്‍മ പദ്ധതിക്ക് രൂപം നല്‍കും. ഇടുക്കി ജില്ലയെ അഞ്ച് ഡിവിഷനായി വിഭജിച്ച് ഡിവൈ.എസ്.പിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
ജില്ലയിലെ 78 പിക്കറ്റ് പോസ്റ്റുകളിലുമായി കൂടുതല്‍ പൊലിസ് സേനയെയും നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."