HOME
DETAILS

എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പി.പി.ഇ കിറ്റുകള്‍ ഉടന്‍ നല്‍കും

  
backup
April 29 2020 | 01:04 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95

 


തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‌ക്കുകളും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുമെത്തിക്കാന്‍ ആരോഗ്യ സെക്രട്ടറിയുടെ അടിയന്തര നിര്‍ദേശം.
കഴിഞ്ഞ ദിവസം ഡോക്ടര്‍ക്കും ആശ പ്രവര്‍ത്തകയ്ക്കുമടക്കം രോഗം സ്ഥിരീകരിച്ചതോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. അതേസമയം സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്തിലും ഉള്ളവയുടെ ഗുണനിലവാരമില്ലായ്മയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക കൂട്ടുന്നുണ്ട്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നും ഉള്ളവയ്ക്ക് ഗുണമില്ലെന്നും ആരോപണമുയരുന്നുണ്ട്. രോഗം പകരാതിരിക്കാന്‍ കരുതല്‍ വേണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
വിദേശത്തുനിന്നുള്‍പ്പടെ എത്തുന്നവരെ കണ്ട് വിവര ശേഖരണം നടത്തേണ്ടവരാണ് ആശ പ്രവര്‍ത്തകര്‍, എന്നാലിവര്‍ക്ക് സുരക്ഷിതമായ എന്‍ 95 മാസ്‌കോ ത്രീലെയര്‍ മാസ്‌കോ ഗ്ലൗസോ കൊടുത്തിട്ടില്ല. കൊടുത്തിരുന്നവ ഒന്നും സുരക്ഷിതമല്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇവരിലൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇടുക്കി ഏലപ്പാറയില്‍ കൊവിഡ് രോഗിയെ പരിചരിച്ച ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണെന്നാണ് പരാതി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടാല്‍ ഒരുപാട് പേരിലേക്ക് രോഗം പടരാനുള്ള സാധ്യതയുമുണ്ട്.
അതേസമയം എല്ലാ ആശുപത്രികളിലും എന്‍ 95 മാസ്‌ക്കുകളും സാനിറ്റൈസറുകളും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്റെ വിശദീകരണം.
രോഗബാധിതരുള്ള ഇടങ്ങളിലെ എല്ലാ ആശുപത്രികളിലും പി.പി.ഇ കിറ്റുകള്‍ ഉണ്ട്. ആശുപത്രികളില്‍ മാത്രം 125000 പി.പി.ഇ കിറ്റുകളും 1.74 ലക്ഷം എന്‍ 95 മാസ്‌ക്കുകളും സ്‌റ്റോക്കുണ്ട്. മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷനില്‍ 4 ലക്ഷം എന്‍ 95 മാസ്‌ക്കുകളും 1.75 ലക്ഷം പി.പി.ഇ കിറ്റുകളും കരുതല്‍ ശേഖരമായുണ്ടെന്നും 8 ലക്ഷം അധികമായി സംഭരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago