സ്‌കൂളുകളിലെ മോഷണം: പൂര്‍വ വിദ്യാര്‍ഥികള്‍ പിടിയില്‍
പാറശാല: കഴിഞ്ഞ ഒരു മാസമായി പാറശാല പൊലീസിന് തലവേദനയുണ്ടാക്കി മോഷണം നടത്തി വന്ന കളളന്‍മാര്‍ പിടിയിലായി. ശ്രീകാര്യം ഇടവക്കോട് ഹരിചന്ദനം വീട്ടില്‍നിന്നും ധനുവച്ചപുരം എയ്തുകൊണ്ടാന്‍കാണിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആകാശ് (20) , ധനുവച്ചപുരം പാര്‍ക്ക് ജങ്ഷനു സമീപം പ്രതിഭാ കോളജിനു പിന്നില്‍ രോഹിണി നിവാസില്‍ സുമേഷ് (19), നടൂര്‍ക്കൊല്ല പാലപ്പളളി അന്‍പത്തീരടി കാവിനു സമീപം അനിഴം വീട്ടില്‍ അഖില്‍ (19) , ധനുവച്ചപുരം സ്വദേശിയായ പതി നേഴുകാരന്‍ എന്നിവരാണ് പിടിയിലായത്. നാലുപേരും മോഷണം നടന്ന സ്‌കൂളുകളിലെ മുന്‍ വിദ്യാര്‍ഥികളാണ്. അമരവിള ജെ.ബി.എസ് സ്‌കൂള്‍, ധനുവച്ചപുരം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അമരവിള എല്‍.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടറുകള്‍, പ്രേജക്ടര്‍, കോഡ്‌ലെസ് മൈക്കുകള്‍, സ്പീക്കറുകള്‍, വീഡിയോ കാമറ, ഡിജിറ്റല്‍ കാമറകള്‍, ഇന്‍ഡക്ഷന്‍കുക്കര്‍ എന്നിവയടക്കം ലക്ഷകണക്കിന് രൂപാ വിലവരുന്ന സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. ഷോര്‍ട്ട് ഫിലിം, വീഡിയോ ആല്‍ബം എന്നിവ നിര്‍മ്മിക്കുന്നതിനും ആഡംബര ജീവിതത്തിനു വേണ്ടിയുളള പണം കണ്ടെത്തുന്നതിനും വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. മോഷണ മുതലുകള്‍ വില്‍ക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി റൂറല്‍ എസ്.പി.ഷെഫീന്‍ അഹമ്മദിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി എം.എ.നസീര്‍, പാറശാല സി.ഐ.ഷാജിമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."