പ്രവാസികളെ തിരിച്ചെത്തിക്കാന്‍ യു.ഡി.എഫിന്റെ 20 നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: അയല്‍സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ പ്രത്യേക ബസുകള്‍ അയച്ച് മടക്കിക്കൊണ്ടുവരാനും ഗള്‍ഫ് മേഖലയിലുള്‍പ്പെടെയുള്ള പ്രവാസികളെ തിരിച്ചുകൊണ്ടുവരാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യു.ഡി.എഫ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് 20 നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം യു.ഡി.എഫ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി.
പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി കാട്ടുന്ന നിഷേധാത്മക സമീപനത്തെ യോഗം വിമര്‍ശിക്കുകയും ചെയ്തു.
പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കി ഗള്‍ഫിലുള്ള മലയാളികളെ മടക്കിക്കൊണ്ടുവരണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഇതുള്‍പ്പെടെ മടങ്ങിവരുന്ന പ്രവാസികള്‍ക്കുള്ള സമഗ്രപാക്കേജാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതും.
അയല്‍സംസ്ഥാനങ്ങളില്‍ പഠനത്തിനും മറ്റുമായി പോയി കുടുങ്ങിക്കിടക്കുന്ന നിരവധി മലയാളികളുണ്ട്. അവരെ പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ ബസ് അയച്ച് മടക്കിക്കൊണ്ടുവരണം.
സ്വന്തം നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കാത്തതിന് പ്രവാസികള്‍ക്ക് വലിയ പരാതിയുണ്ട്. നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ പ്രത്യാശ നഷ്ടപ്പെട്ട സ്ഥിതിയാണ്.
പ്രവാസികളോടുള്ള പ്രധാനമന്ത്രിയുടെ സമീപനത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. മറ്റുരാജ്യങ്ങളെല്ലാം തങ്ങളുടെ പൗരന്മാരെ മടക്കിക്കൊണ്ടുപോകുമ്പോള്‍ നമ്മുടെ നാട്ടുകാര്‍ക്ക് മടങ്ങിവരാന്‍ സൗകര്യമൊരുക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
സംസ്ഥാനസര്‍ക്കാര്‍ കത്തെഴുതിയാല്‍ മാത്രം പോര, ശക്തമായി ഇടപെടണം. എംബസികള്‍ പ്രവാസികളുടെ കാര്യത്തില്‍ കുറേക്കൂടി കാര്യക്ഷമമായി ഇടപെടണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."