HOME
DETAILS
MAL
വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി: കെ.പി.എസ്.ടി.എ
backup
April 29 2020 | 01:04 AM
കോഴിക്കോട്: ഹൈക്കോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് കെ.പി.എസ്.ടി.എ. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം യാതൊരുവിധ ചര്‍ച്ചയും കൂടാതെ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായിരുന്നു. സര്‍ക്കാര്‍ ധാര്‍ഷ്ട്യവും ധിക്കാരവും വെടിഞ്ഞ് ചര്‍ച്ചയ്ക്ക് തയാറായാല്‍ ശമ്പളത്തില്‍ നിന്ന് പരമാവധി തുക സംഭാവന നല്കാന് സംഘടന തയാറാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ അജിത്കുമാര്‍, ജനറല്‍ സെക്രട്ടറി എം.സലാഹുദീന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."