HOME
DETAILS
MAL
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം: കോടതി ഉത്തരവ് അനുസരിക്കും- മുഖ്യമന്ത്രി
backup
April 29 2020 | 01:04 AM
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കോടതിയുടെ ഉത്തരവ് പരിശോധിച്ച് നടപ്പാക്കാന്‍ കഴിയുന്നത് നടപ്പാക്കും. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകുന്നതുള്പ്പെയുള്ള മറ്റു കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും. സര്‍ക്കാരെടുത്ത തീരുമാനങ്ങളെ നിയമപരമായി പരിശോധിക്കേണ്ട സ്ഥലമാണ് കോടതി.
അധ്യാപകരെ മൊത്തമായി ആക്ഷേപിക്കുന്നില്ല. ഉത്തരവ് കത്തിച്ചതുപോലുള്ള തെറ്റായ കാര്യങ്ങള്‍ ചെയ്തതാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടത്. അതു ചെയ്തില്ലെങ്കില്‍ സമൂഹത്തെയാണ് വിമര്‍ശിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."