HOME
DETAILS

അഭിനന്ദിന്റെ മോചനത്തെ തുണക്കുന്നത് ജനീവ കണ്‍വന്‍ഷനിലെ വ്യവസ്ഥകള്‍

  
backup
February 28 2019 | 15:02 PM

abhinand-releasing

 

ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ തിരികെ കൊണ്ടുവരാന്‍ തുണയായത് ജനീവ കണ്‍വന്‍ഷന്‍ വ്യവസ്ഥകള്‍. ചര്‍ച്ചകള്‍ക്ക് സമ്മര്‍ദം ചെലുത്താനോ മറ്റോ യുദ്ധത്തടവുകാരെ ബന്ദിയായി ഉപയോഗിക്കരുതെന്ന വ്യവസ്ഥയാണ് രാജ്യത്തിന് തുണയായത്.


യുദ്ധത്തടവുകാര്‍ക്ക് മാനുഷിക പരിഗണനയും മാന്യമായ പെരുമാറ്റവും ഉറപ്പാക്കുന്നതാണ് 1949ലെ ജനീവ കണ്‍വന്‍ഷന്‍. നിരവധി അന്താരാഷ്ട്ര കരാറുകളാണ് അതിലുള്ളത്. ചെറിയ ഏറ്റുമുട്ടലുകളെ യുദ്ധമായി പരിഗണിക്കാറില്ലെങ്കിലും ഇരുരാജ്യങ്ങളും ഇപ്പോഴുള്ള ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍ ജനീവ കണ്‍വന്‍ഷന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. അതിര്‍ത്തിയിലെ ആക്രമണങ്ങളെ യുദ്ധമെന്ന് ഇരുരാജ്യങ്ങളും വിശേഷിപ്പിക്കാറില്ല. എങ്കിലും അഭിനന്ദനെ യുദ്ധത്തടവുകാരനായി തന്നെ പരിഗണിക്കേണ്ടി വരും.

യുദ്ധത്തടവുകാര്‍ക്ക് ചോദ്യം ചെയ്യലില്‍ തങ്ങളുടെ പേരും സൈനിക റാങ്കും മാത്രം വെളിപ്പെടുത്തിയാല്‍ മതി. തന്റെ ദൗത്യം സംബന്ധിച്ച ഒരു വിവരവും വെളിപ്പെടുത്തേണ്ട കാര്യമില്ല. സൈനികനെ ഇതിനായി നിര്‍ബന്ധിക്കാനോ പീഡിപ്പിക്കാനോ രാജ്യങ്ങള്‍ക്ക് അവകാശമില്ല.
മൂന്നാമത്തെ കണ്‍വന്‍ഷനിലാണ് യുദ്ധത്തടവുകാരോട് എങ്ങനെ പെരുമാറണമെന്ന് പറയുന്നത്. ഇതു സംബന്ധിച്ച് അഞ്ചു വിഭാഗങ്ങളിലായി 143 ലേഖനങ്ങളും അതിന്റെ വിശദാംശങ്ങളും ജനീവ കരാറിലുണ്ട്.


ഓരോ തരത്തിലുള്ള സാഹചര്യത്തെയും പ്രത്യേകം എടുത്തു പറഞ്ഞ് വിശദീകരിക്കുന്നതാണവ. തടവുകാരന് താമസസൗകര്യം നല്‍കിയിരിക്കണം. ആരാധനാ കാര്യങ്ങള്‍ ചെയ്യാനുള്ള സൗകര്യം, വിനോദോപാദികള്‍ തുടങ്ങിയവയ്ക്കുള്ള സൗകര്യം നല്‍കണം. തടവുകാരന്റെ ആരോഗ്യത്തിന് ഹാനികരമാവുന്നതൊന്നും ചെയ്യാന്‍ പാടില്ല.
അവരെ പീഡനത്തിന് വിധേയമാക്കുകയോ മരുന്നു പരീക്ഷണത്തിനോ മറ്റു പരീക്ഷണങ്ങള്‍ക്കോ ഉപയോഗിക്കുകയോ ചെയ്യരുത്.


ചികിത്സകള്‍ പോലും തടവുകാരന്റെ അനുവാദത്തോടെയേ ചെയ്യാവൂ. അവരെ അപമാനിക്കുകയോ പൊതുജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. പ്രതികാരനടപടികളും അനുവദനീയമല്ല.
തടവുകാരന് മാനസികാഘാതമേല്‍പ്പിക്കുന്ന ഒന്നും ചെയ്യരുതെന്നും കണ്‍വന്‍ഷന്റെ 14ാം വകുപ്പില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago