സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ ആലിങ്കല്‍ വെള്ളച്ചാട്ടം
പാലക്കാട്: പ്രകൃതിയുടെ അത്ഭുതങ്ങള്‍ ആരും അറിയാതെ കാത്തുസൂക്ഷിച്ചിരിക്കുന്നതിന് മറ്റെരു ഉദാഹരണമാണ് മംഗലഡാം കടപ്പാറക്കടുത്തുള്ള ആലിങ്കല്‍ വെള്ളച്ചാട്ടം.
വിനോദസഞ്ചാര കേന്ദ്രമായ മംഗലംഡാമിന് മാറ്റ് കൂട്ടി സഞ്ചാരിക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ് ഈ വെള്ളച്ചാട്ടം. കാടിനുള്ളിലെ ഈ കുഞ്ഞന്‍ വെള്ളച്ചാട്ടത്തെക്കുറിച്ച് ആര്‍ക്കും അതികം അറിയില്ല.
സാഹസികത നിറഞ്ഞ കാട്ടുവഴികള്‍ കടന്ന് ഇവിടെയെത്തുന്നവര്‍ക്ക് മനസ് തണുപ്പിക്കുന്ന കാഴ്ചയാണ് ആലിങ്കല്‍ വെള്ളച്ചാട്ടം.
തിമിര്‍ത്ത് പെയ്ത മഴ ഒഴുക്കിന് ശക്തി കൂട്ടിയിട്ടുണ്ട്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം കൂടുതല്‍ സജീവമാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ഇവിടെ വിനോദസഞ്ചാരിക്കള്‍ എത്തുന്നത്. കൂടുതലും യുവാക്കളും കുട്ടികളും. വീതിക്കുറഞ്ഞ നീര്‍ച്ചാല്‍ 24 അടി ഉയരത്തില്‍ നിന്ന് കുത്തനെ പാറക്കെട്ടിലൂടെ ഒഴുകിയാണ് ആലിങ്കല്‍ വെള്ളച്ചാട്ടം രൂപപ്പെട്ടിരിക്കുന്നത്.
കാടിനുള്ളിലെ പല ഔഷധസസ്യങ്ങളിലും തട്ടി ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടത്തില്‍ കുളക്കാനാണ് ഏറെ പേരും ഇഷ്ടപ്പെടുന്നത്.വെള്ളച്ചാട്ടത്തിനടുത്തെത്താനുള്ള ദുര്‍ഘടവഴികളും, വാഹനങ്ങിലെത്തിലെത്താനുള്ള റോഡ് സൗകര്യക്കുറവും, സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും സഞ്ചാരികളെ പുറക്കോട്ട് വലിക്കുന്നു. വഴികളിലെ ചെറിയ കുത്തൊഴുക്കും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.ടൂറിസം വകുപ്പ് ഈ മേഖലയ്ക്ക തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് വ്യക്തം.വിനോദസഞ്ചാര വികസന പ്രവര്‍ത്തിന്റെ ഭാഗമായി മംഗലഡാമും ആലിങ്കല്‍ വെള്ളച്ചാട്ടവും തമ്മില്‍ സംയോജിപ്പിക്കുന്നതിനുള്ള പദ്ധതി ഇനിയും നടപ്പാക്കപ്പെട്ടിട്ടില്ല.
വെള്ളച്ചാട്ടത്തിന് സൗന്ദര്യം ഏറെയുണ്ടങ്കിലും സുരക്ഷാക്രമീകരണത്തിന്റെ കുറവ് മൂലം ഏറെ മരണം സംഭവിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെ വികസനം നടപ്പാക്കിയാല്‍ മഴക്കാല ടൂറിസത്തിന് അനുയോജ്യമായ പ്രദോശമായി കടപ്പാറ ആലിങ്കല്‍ വെള്ളച്ചാട്ടം മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."