അവസാനം തെറ്റുതിരുത്തിയതില്‍ നന്ദി: എം.കെ മുനീര്‍
കോഴിക്കോട്: ജില്ലാ കലക്ടര്‍മാര്‍ക്കും കൊവിഡ്-19 പോസിറ്റിവ് കേസുകള്‍ പ്രഖ്യാപിക്കാമെന്ന് സമ്മതിച്ചതിന് നന്ദിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. ഇടുക്കിയില്‍ മൂന്നു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുള്ള ജില്ലാ കലക്ടറുടെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെയാണ് മുനീറിന്റെ പ്രതികരണം. കാര്യം മനസിലാക്കി തെറ്റ് തിരുത്തിയതിന് അഭിനന്ദനം. മുന്‍പ് ഇത് ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തത്. ഇതിന് താന്‍ വളരെയധികം ആക്ഷേപത്തിന് വിധേയനായി. പോരായ്മകള്‍ ചൂണ്ടികാട്ടുക ഒരു ജനപ്രതിനിധി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്നും അത് ഇനിയും നിര്‍വഹിക്കുമെന്നും മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കൊവിഡ് മൂലം മരിച്ച നാലു മാസമുള്ള കുട്ടിയുടെ രോഗ വിവരം 24 മണിക്കൂര്‍ മതാപിതാക്കളേയും ചികിത്സിച്ച ഡോക്ടറേയും അറിയിക്കാതെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കാനായി രഹസ്യമാക്കിവച്ച വാര്‍ത്ത ഇന്നലെ സുപ്രഭാതം പുറത്തു വിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ രാത്രി പുറത്തുവന്ന പോസിറ്റീവ് റിസല്‍ട്ടുകള്‍ ഇന്നലെ കലക്ടര്‍ തന്നെ പ്രഖ്യാപിച്ചത്.
രോഗം സ്ഥിരീകരിച്ചാല്‍ പരിശോധനാ ഫലം 24 മണിക്കൂര്‍ വരെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനായി രഹസ്യമായി സൂക്ഷിക്കുകയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നായിരുന്നു മന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതിന് പിന്നാലെയാണ് അത്തരം വാദങ്ങളെ പൊളിച്ചുകൊണ്ട് കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചതിനെ സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."