ഗെയ്ക്ക്‌വാദ് ഖേദം രേഖപ്പെടുത്തി
ന്യൂഡല്‍ഹി: 60കാരനായ എയര്‍ ഇന്ത്യാ ജീവനക്കാരെ ചെരിപ്പൂരി അടിച്ച സംഭവത്തില്‍ ശിവസേനാ എം.പി രവീന്ദ്ര ഗെയ്ക്ക്്‌വാദ് ഖേദം രേഖപ്പെടുത്തി.
വിമാന കമ്പനികള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതിക്കാണ് എം.പി കത്തെഴുതിയത്.
വിമാനയാത്രാ വിലക്കുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ മന്ത്രിയെ കൈയേറ്റം ചെയ്ത് മണിക്കൂറുകള്‍ക്കു ശേഷമാണ് എം.പി നിലപാട് മാറ്റിയത്. പാര്‍ലമെന്റ് അംഗമെന്ന നിലക്കുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് യാത്രാവിലക്ക് തനിക്ക് തടസമാകുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും ഇതു മാപ്പപേക്ഷയല്ലെന്നു പ്രത്യേകം ചൂണ്ടിക്കാണിച്ച കത്തില്‍ പറയുന്നുണ്ട്.
എം.പിയുടെ ഖേദപ്രകടനത്തോടെ എയര്‍ ഇന്ത്യ നിരോധനം നീക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ, പാര്‍ലമെന്റില്‍ മന്ത്രിയടങ്ങുന്ന ശിവസേന എം.പിമാര്‍ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."