HOME
DETAILS
MAL
മദ്യശാല നിരോധനം: കോടതി വിധി അട്ടിമറിക്കുന്നുവെന്ന് വി.എം സുധീരന്
backup
April 07 2017 | 03:04 AM
തിരുവനന്തപുരം: പാതയോരത്തെ മദ്യശാല നിരോധനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സുപ്രിം കോടതി വിധി അട്ടിമറിക്കുന്നുവന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. മദ്യ ഉപഭോഗം കുറഞ്ഞെങ്കില്‍ മാത്രമേ ക്രമസമാധാന നില മെച്ചപ്പെടുത്താനാവൂ. സംസ്ഥാന സര്‍ക്കാറിന്റെ നീക്കങ്ങളില്‍ ചില അജണ്ടകള്‍ ഉണ്ടെന്നും സുധീരന് ആരോപിച്ചു.
മാര്‍ച്ച് 31നകം സംസ്ഥാന ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്നായിരുന്നു കോടതി വിധി. സമയം നീട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. രാജസ്ഥാനും ഹിമാചല്‍ പ്രദേശും സംസ്ഥാന ദേശീയ പാതകള്‍ ഡിനോട്ടിഫൈ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."