രാജ്യത്തെ മികച്ച കോളജുകളുടെ പട്ടികയില്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ കോളജുമില്ല
കോഴിക്കോട്: ഇന്ത്യയിലെ മികച്ച കോളജുകളുടെ പട്ടികയില്‍ സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ കോളജും ഇടംപിടിച്ചില്ല. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്) തയാറാക്കിയ പട്ടികയിലാണ് കേരളത്തിന്റെ ദുര്‍ഗതി. അതേസമയം, കേരളത്തില്‍ 14 സ്വകാര്യ കോളജുകള്‍ ആദ്യ 100 റാങ്കില്‍ ഇടംപിടിക്കുകയും ചെയ്തു.രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കാന്‍ വേണ്ടി 2015 ലാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം എന്‍.ഐ.ആര്‍.എഫ് സംവിധാനം കൊണ്ടുവന്നത്.
2016 മുതല്‍ വിവിധ മാനദണ്ഡങ്ങള്‍ കണക്കാക്കി പട്ടിക പുറത്തിറക്കിത്തുടങ്ങി. റാങ്ക് ലഭിക്കുന്നതിനായി അതത് കോളജുകള്‍ അപേക്ഷിക്കണമെന്നാണ് ചട്ടം. ഇപ്രകാരം കേരളത്തില്‍ നിന്ന് ആകെ അപേക്ഷിച്ചത് 16 സ്വകാര്യ കോളജുകള്‍ മാത്രമാണ്. കേരളത്തിലെ സര്‍ക്കാര്‍ കോളജുകളൊന്നും നിശ്ചിത സമയത്ത് അപേക്ഷിക്കാന്‍ തയാറായിട്ടില്ല.
അപേക്ഷിക്കാന്‍ സമയം ലഭിച്ചില്ലെന്നാണ് ചില സര്‍ക്കാര്‍ കോളജുകളില്‍ നിന്നുള്ള പ്രതികരണം. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 31 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് ഏഴു വരെയായി 11 വ്യത്യസ്ത നോട്ടിഫിക്കേഷനുകള്‍ അപേക്ഷിക്കാനായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം (എം.എച്ച്.ആര്‍.ഡി)ഇറക്കിയിരുന്നു.
ഇപ്പോള്‍ റാങ്ക് പട്ടികയില്‍പ്പെട്ട 14 കോളജുകളേക്കാള്‍ നിലവാരമുള്ള ഒട്ടേറെ സര്‍ക്കാര്‍ കോളജുകള്‍ കേരളത്തിലുണ്ടെങ്കിലും അപേക്ഷിക്കാതിരുന്നതു മൂലം ഭാവിയില്‍ വലിയ നഷ്ടങ്ങളുണ്ടാക്കും.
യു.ജി.സി ഫണ്ട് ലഭ്യമാക്കുന്നതിന് എന്‍.ഐ.ആര്‍.എഫ് പട്ടിക പ്രധാന മാനദണ്ഡമാക്കി പരിഗണിക്കുന്ന സാഹചര്യത്തിലാണ് കോളജ് അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ.
പഠന നിലവാരം,ഗവേഷണ- പ്രൊഫഷണല്‍ സേവനം, എന്റോള്‍മെന്റ്, അംഗീകാരങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ വച്ചാണ് കോളജുകളുടെ നിലവാരം അളക്കുന്നത്. ഇതനുസരിച്ച് മാര്‍ക്കിടുകയും ഇതില്‍ നിന്നും രാജ്യത്തെ മികച്ച 100 കോളജുകളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."