HOME
DETAILS
MAL
പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് മാര്‍ഗരേഖ
backup
February 28 2019 | 18:02 PM
തിരുവനന്തപുരം: പാലിയേറ്റീവ് നഴ്‌സുമാരായി ജോലി ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പരിഷ്‌കരിച്ച മാര്‍ഗരേഖക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗീകാരം നല്‍കി.
ഇതോടെ പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്ക് കരാര്‍ ജോലിക്കാര്‍ക്ക് ബാധകമായ പ്രസവാവധി, ഈ കാലയളവില്‍ ഹോണറേറിയം എന്നിവ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് പോലെ പ്രതിവര്‍ഷം 20 ലീവും അനുവദിക്കും. ഇവര്‍ക്കുള്ള യൂനിഫോം, പ്രതിമാസം ഫോണ്‍ ചാര്‍ജായി 200 രൂപ തുടങ്ങിയ ആനുകൂല്യങ്ങളാണ് നഴ്‌സുമാര്‍ക്ക് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."