HOME
DETAILS

സാക്ഷരതാ മിഷനിലെ വേതനവിതരണം തോന്നുംപടി

  
backup
February 28 2019 | 18:02 PM

%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a4

#ആദില്‍ ആറാട്ടുപുഴ

 

കൊച്ചി: സാക്ഷര കേരളത്തിനായി സ്തുത്യര്‍ഹ സേവനം നടത്തുന്ന സാക്ഷരതാ മിഷനിലെ വേതന വിതരണത്തില്‍ ക്രമക്കേട് വ്യാപകം. ധനവകുപ്പ് മന്ത്രിയുടെ താല്‍പര്യക്കാര്‍ക്ക് തോന്നുംപടി വേതനം വിതരണം ചെയ്യുന്നെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.


സാക്ഷരതാ മിഷനിലെ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തികയില്‍ ധനവകുപ്പ് മന്ത്രിയുടെ ഓഫിസ് ഇടപെട്ട് അധികവേതനം അനുവദിച്ച നടപടിക്കെതിരേ പ്രേരക്മാരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ സാക്ഷരതാമിഷന്‍ ഓഫിസുകള്‍ക്ക് മുന്നിലും സമരം നടത്തി. 14,000 രൂപയില്‍നിന്നും 39,500 രൂപ വേതനവും 5,000 രൂപ സ്‌പെഷല്‍ അലവന്‍സും അടക്കം മൊത്തം 44,500 രൂപ അനുവദിച്ചതാണ് ആക്ഷേപത്തിന് വഴിയൊരുക്കിയത്.


പ്രതിഷേധത്തെ തുടര്‍ന്ന് പരാതികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സ്‌പെഷല്‍ സെക്രട്ടറി കെ.വി മുരളീധരനെ നിയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് 2016 സെപ്റ്റംബര്‍ മുതല്‍ ശമ്പളം നല്‍കുന്നുണ്ട്. എന്നാല്‍ 2018 നവംബറിലാണ് ജില്ലാ പ്രൊജക്ട് കോഡിനേറ്ററുടെ സമാന തസ്തിക എന്തെന്ന് കണ്ടെത്താന്‍ സാക്ഷരതാ മിഷന്‍ ധനവകുപ്പിന് അപേക്ഷ നല്‍കിയത്.


സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന പഞ്ചായത്തുതല സംഘാടനം നടത്തുന്ന പ്രേരകിന് 12,000 രൂപയും ബ്ലോക്ക് കോഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന നോഡല്‍ പ്രേരകുമാര്‍ക്ക് 15,000 എന്നിങ്ങനെയാണ് 2017ല്‍ ശമ്പളം വര്‍ധിപ്പിച്ചത്. ബ്ലോക്ക് കോഡിനേറ്റര്‍മാരില്‍നിന്ന് ഒരുപടി മുന്നില്‍ നില്‍ക്കുന്ന ജില്ലാതല സംഘാടകരായ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍മാര്‍ക്ക് ധനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഇത്രയും ഭീമമായ വേതന വര്‍ധനവ് വരുത്തിയത് ഏതു മാനദണ്ഡം അനുസരിച്ചെന്നാണ് പ്രേരക്മാരുടെ ചോദ്യം.


ഇതിനിടയില്‍ സാക്ഷരതാ മിഷനിലെ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ തസ്തികയുടെ ഉല്‍പത്തിയെക്കുറിച്ചും ജീവനക്കാര്‍ക്കിടയില്‍ ആക്ഷേപം ശക്തമായിട്ടുണ്ട്. അതാതു കാലത്തെ രാഷ്ട്രീയനേതൃത്വം ഇഷ്ട്ക്കാരെ വലിയ ശമ്പളത്തിനു സാക്ഷരതാ മിഷനില്‍ തോന്നിയ തസ്തികകള്‍ സൃഷ്ടിച്ചു പ്രതിഷ്ഠിക്കാറുണ്ട്. എന്നാല്‍ ഈ തസ്തികകള്‍ ഒന്നും ഇപ്പോള്‍ നിലവിലില്ല. സ്റ്റേറ്റ് പ്രൊജക്ട് കോഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തികയ്ക്ക് അനുബന്ധമായി സൃഷ്ടിക്കപ്പെട്ട ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍മാര്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
നിയമാവലി പ്രകാരം സാക്ഷരതാ മിഷന്റെ ജില്ലാ കോഡിനേറ്റര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ്. എന്നാല്‍ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ എന്ന സാങ്കല്‍പിക തസ്തിക സൃഷ്ടിച്ചത് ഇഷ്ടക്കാരെ നിയമിക്കാനാണ്.


ഓരോ ജില്ലയിലും ജില്ലാ പഞ്ചായത്ത് സെക്രട്ടറി സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍മാരായി നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവര്‍ക്കാണ് സാക്ഷരതാ മിഷന്‍ സംസ്ഥാന ഓഫിസ് നടപ്പിലാക്കുന്ന പദ്ധതികളുടെ ജില്ലയിലുള്ള ഭരണപരവും സാമ്പത്തികവുമായ ചുമതല. ഈ ചുമതലകള്‍ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ വഹിക്കുന്നുവെന്ന് തെറ്റായി എഴുതിച്ചേര്‍ത്താണ് അധിക വേതനം 2016 ഫെബ്രുവരി മുതല്‍ തട്ടിയെടുത്തതെന്നും പ്രേരക്മാര്‍ ആരോപിക്കുന്നു.


2016 ഫെബ്രുവരിയില്‍ ധനവകുപ്പ് ഇറക്കിയ മിനിമം വേതന പട്ടികയില്‍ ഉള്‍പ്പെട്ട തങ്ങളെ പുറത്ത് നിര്‍ത്തിയതിനെതിരേയാണ് പ്രേരക്മാര്‍ സമരം നടത്തിയത്. മുഖ്യമന്ത്രിയുടെ ഇടപെടലില്‍ 2017ല്‍ വര്‍ധിപ്പിച്ചു കിട്ടിയ വേതനം പോലും ധനമന്ത്രിയുടെ ഓഫിസ് അട്ടിമറിക്കുന്നുവെന്നാണ് പ്രേരക്മാരുടെ ആക്ഷേപം. വര്‍ധിപ്പിച്ച വേതനം ലഭ്യമാകാന്‍ പ്രതിവര്‍ഷം 33 കോടി രൂപ ധനവകുപ്പ് സാക്ഷരതാ മിഷന് അനുവദിക്കണം. എന്നാല്‍ 2018-19 സാമ്പത്തിക വര്‍ഷം അനുവദിച്ചത് 16 കോടി മാത്രമാണ്. ഇപ്പോള്‍ ടാര്‍ജെറ്റ് സമ്പ്രദായത്തില്‍ വേതനം അനുവദിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് (195 2019 പൊതുവിദ്യാഭ്യാസം) പിന്നിലും ധനമന്ത്രിയുടെ കരങ്ങളാണെന്നാണ് പ്രേരക്മാര്‍ ആരോപിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago