HOME
DETAILS
MAL
അല്‍വാര്‍ സംഭവം: രാജസ്ഥാന് സര്‍ക്കാറിനോട് സുപ്രിം കോടതി വിശദീകരണം തേടി
backup
April 07 2017 | 05:04 AM
ന്യൂഡല്‍ഹി; പശുക്കടത്താരോപിച്ച് മധ്യവയസ്കനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ അടിച്ചു കൊന്ന സംഭവത്തില്‍ രാജസ്ഥാന് സര്‍ക്കാറിനോട് സുപ്രിം കോടതി വിശദീകരണം തേടി. മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഗുജറാത്ത്, ഝാര്‍ഖണ്ഡ് , ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടിസ് നല്കി. ഇവിടങ്ങളിലെ ഗോരക്ഷാ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്.
ഗോരക്ഷാപ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പെഹ്ലുഖാന് (55) രണ്ടു ദിവസത്തിനു ശേഷമാണ് മരിച്ചത്. ഇയാള്‍ ക്ഷീര കര്‍ഷകനായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിരുന്നു. എരുമകളെ വാങ്ങാന്‍ പോയ പെഹ്ലുഖാന് നല്ല പാലു കിട്ടുന്ന പശുക്കളെ കണ്ടപ്പോള്‍ തീരുമാനം മാറ്റുകയായിരുന്നു. പശുക്കളെ വാങ്ങി മടങ്ങുമ്പോഴാണ് അക്രമസംഭവമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."