തിരിച്ചുവരവ്: അയല്‍സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കാന്‍ നടപടികളുമായി കേരളം.
മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ രജിസ്‌ട്രേഷന്‍ ഇന്നു വൈകുന്നേരം മുതല്‍ തുടങ്ങും. നോര്‍ക്കയുടെംംം.ൃലഴെേശലൃിീൃസമൃീീേെ.രീാഎന്ന വെബൈ്‌സറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ പദ്ധതി തയാറാക്കുന്നതിന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.അവര്‍ താമസിക്കുന്നിടത്ത് ചികിത്സയ്ക്ക് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തില്‍ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, വിരമിച്ചവര്‍, കൃഷിപ്പണിക്കായി മറ്റു സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്കാണ് തിരിച്ചുവരുന്നതില്‍ പ്രഥമ പരിഗണന.
നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് തിരികെക്കൊണ്ടുവരേണ്ടവരുടെ മുന്‍ഗണനാ പട്ടിക തയാറാക്കി കലക്ടര്‍മാര്‍ക്ക് കൈമാറും.കൊവിഡ്-19 ഇല്ലെന്ന് അതാത് സ്ഥലത്തെ മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടൂ. ഇവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ കലക്ടര്‍മാര്‍ കണ്ടെത്തണം. അമരവിള, വാളയാര്‍, മുത്തങ്ങ, മഞ്ചേശ്വരം എന്നീ നാല് ചെക്ക്‌പോസ്റ്റുകള്‍ വഴി മാത്രം എത്തിച്ചാല്‍ മതിയെന്ന് മോട്ടോര്‍വാഹന വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."