മന്ത്രിയുടെ അവലോകന യോഗം 22 മുതല്‍
കൊണ്ടോട്ടി: തദ്ദേശ വാര്‍ഷിക പദ്ധതി സമര്‍പ്പണം കാര്യക്ഷമമാക്കുന്നതിന് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ജില്ലാ അവലോകന യോഗങ്ങള്‍ 22 ന് ആരംഭിക്കും. തൃശൂര്‍ ജില്ലയില്‍ ജൂണ്‍ 22ന് തുടങ്ങി ജൂലൈ 20ന് മലപ്പുറത്താണ് അവസാനിക്കുക. കൊല്ലം - 26, തിരുവനന്തപുരം - 28, കോട്ടയം - 29, കാസര്‍കോട് (കാഞ്ഞങ്ങാട്)ജൂലൈ - 2, കണ്ണൂര്‍ (പയ്യന്നൂര്‍) ജൂലൈ - 2, കോഴിക്കോട്, വയനാട് ജൂലൈ - 5, പാലക്കാട് ജൂലൈ - 6, എറണാകുളം - 9, ആലപ്പുഴ, കായംകുളം - 12 ,പത്തനംതിട്ട(തിരുവല്ല) - 13, ഇടുക്കി - 16 എന്നിങ്ങനെയാണ് യോഗം. അവലോകന യോഗങ്ങളില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്മാന്, മെമ്പര്‍മാര്‍, ജില്ലാകലക്ടര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണര്‍(ജനറല്‍), ബന്ധപ്പെട്ട നഗരസഭാ റീജ്യനണല് ജോയിന്റ് ഡയറക്ടര്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ സംബന്ധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."