'നിങ്ങള്‍ എന്റെ മകന്റെ കരിയര്‍ അവസാനിപ്പിച്ചു': പുതിയ വെളിപ്പെടുത്തലുമായി യുവരാജ്
മുംബൈ: 2007ലെ ടി20 മത്സരത്തില്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറില്‍ ആറു സിക്‌സറടിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യുവരാജ് സിങ്. ടൂര്‍ണമെന്റിലെ മാച്ച് റഫറി കൂടിയായ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പിതാവ് ക്രിസ് ബ്രോഡ് തൊട്ടടുത്ത ദിവസം മകനു വേ@ണ്ടി തന്റെ ഒപ്പുള്ള ജഴ്‌സി വാങ്ങാന്‍ എത്തിയിരുന്നുവെന്ന് യുവരാജ് പറഞ്ഞു.
'നിങ്ങള്‍ എന്റെ മകന്റെ കരിയര്‍ അവസാനിപ്പിച്ചുവെന്ന് ' അന്ന് ബ്രോഡിന്റെ പിതാവ് തന്നോട് പറഞ്ഞുവെന്നാണ് യുവരാജ് വെളിപ്പെടുത്തിയത്. ഇതു കേട്ട യുവരാജ് ജഴ്‌സിയില്‍ ഇപ്രകാരം കുറിച്ചു. 'എന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ അടിച്ചിട്ടു@ണ്ട്, അതിനാല്‍ തന്നെ അതെങ്ങനെയെന്ന് എനിക്കറിയാം, ഇംഗ്ല@ണ്ട് ടീമിന് എല്ലാവിധ ഭാവുകളങ്ങളും നേരുന്നു'.
സ്റ്റുവര്‍ട്ട് ബ്രോഡ് ആ സംഭവത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റുവെന്നും ഇന്ന് ലോകത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായി മാറിയെന്നും യുവരാജ് സിങ് പറഞ്ഞു. ഇന്ത്യയിലെ ഒരു ബൗളര്‍ ആണെങ്കില്‍ ഇത്തരത്തില്‍ ആറ് സിക്‌സുകള്‍ ഒരോവറില്‍ വഴങ്ങിയ ശേഷം തകര്‍ന്ന് പോയേക്കാമെന്നും ബ്രോഡ് മികച്ച തിരിച്ചുവരവാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നടത്തിയതെന്നും യുവരാജ് സിങ്ങ് സൂചിപ്പിച്ചു.
ഇംഗ്ലണ്ടിനെതിരേയുള്ള അന്നത്തെ മത്സരത്തില്‍ ക്യാപ്റ്റന്‍ ഫ്‌ളിന്റോഫുമായുള്ള വാക്കുതര്‍ക്കത്തിനു ശേഷമായിരുന്നു ബ്രോഡിനെ ആറു തവണ അതിര്‍ത്തി കടത്തിയത്. ഫ്‌ളിറ്റോഫിനോടുള്ള ദേഷ്യം തീര്‍ത്തത് ബ്രോഡിന്റെ പന്തിനോടായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഈ മത്സരത്തിനു ശേഷം ഇതേ ടുര്‍ണമെന്റില്‍ പലരും ബാറ്റ് ഫൈബറാണോ എന്ന് അന്വേഷിച്ചിരുന്നതായി യുവരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."