HOME
DETAILS

ഇരു ഹറമുകളും ഉടൻ സാധാരണ നിലയിലാകുമെന്നും തുറന്നു നൽകാനാകുമെന്നും ഇരു ഹറം കാര്യാലയ മേധാവി

  
backup
April 29 2020 | 03:04 AM

two-hloy-mosquets-will-be-opened-immediatly-001-2020

      മക്ക: മക്കയിലെയും മദീനയിലും ഹറം പള്ളികളിൽ വൈറസ് പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും അതിനാൽ തന്നെ ഉടൻ തന്നെ ഇരു ഹറമുകളും തുറന്നു നൽകാൻ കഴിയുമെന്നും ഇരു ഹറം കാര്യാലയ മേധാവി. ഇരു ഹറമുകളിലും പ്രവേശിക്കുന്നവരെ കർശന പരിശോധനക്ക് വിധേയമാകുന്നതിന്റെ ഭാഗമായി കൂടുതൽ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇരു ഹറം കാര്യാലയ മേധാവി ഡോ: അബ്‌ദുറഹ്‌മാൻ അൽ സുദൈസ് വ്യക്തമാക്കി. വിശുദ്ധ കഅ്ബക്കരികിലെ പ്രദക്ഷിണവും ഉടന്‍ അനുവദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇരു ഹറം പള്ളികളിലും പുറത്ത് നിന്നുള്ളവരിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഹറം കാര്യാലയ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് തറാവീഹ് ഉൾപ്പെടെയുള്ള പ്രാർത്ഥനകൾക്ക് ഒരുമിച്ച് കൂടുന്നത്.

     മക്ക ഹറം പള്ളിയിലെ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സ്ഥാപിച്ച വിവിധ തെര്‍മല്‍ സ്‌കാനിങ് ഉപകരണങ്ങളും ഓസോണ്‍ സ്റ്റെറിലൈസേഷന്‍ ഉപകരണങ്ങളും ക്രമീകരണങ്ങളും നേരില്‍ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ടാണ് ഭരണാധികാരികളുടെ നിലവിലെ തീരുമാനം. ഇരു ഹറം സേവകനായ ഭരണാധികാരി സല്‍മാന്‍ രാജാവ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഹറമിൽ ഓസോൺ ടെക് സംവിധാനം വഴിയുള്ള അണു നശീകരണ പ്രവർത്തനങ്ങൾക്ക് ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ശൈഖ് അബ്‌ദുറഹ്‌മാൻ അൽ സുദൈസ് തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്‌തിരുന്നു. വിശുദ്ധ ഹറം പള്ളിയിലെ ഉപരിതലങ്ങളും പരവതാനികളും അണുവിമുക്തമാക്കാൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കും. സ്വാഭാവികാന്തരീക്ഷത്തിലെ വായുവിൽ അടങ്ങിയിരിക്കുന്ന ഓക്‌സിജൻ ഉപയോഗിച്ച് ഓസോൺ ഉത്‌പാദിപ്പിക്കുകയും അതുപയോഗിച്ച് സൂക്ഷ്‌മാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്ന സംവിധാനമായ "ഓസോൺ ടെക്" സംവിധാനമാണ് ഇവിടെ ഒരുക്കിയത്.

     നിലവിൽ വിശുദ്ധ കഅ്ബയുടെ അടുത്തേക്ക് ആർക്കും പ്രവേശനം ഇല്ലെങ്കിലും സദാസമയവും ഇവിടെ അണു നശീകരണം നടത്തുകയും മറ്റു വൈറസ് വ്യാപന പ്രതിരോധ നടപടികൾ നടന്നു വരികയും ചെയ്യുന്നുണ്ട്. കഅ്ബയെ മൂടിയിരിക്കുന്നു കിസ്‌വ, ഹജറുൽ അസ്‌വദ്, ഇബ്‌റാഹീം മഖാമുൾപ്പെടെ വിശിഷ്‌ട ഭാഗങ്ങൾ പ്രത്യേകമായി അണുനശീകരണം നടത്തുകയും ഉയർന്ന സുഗന്ധം പുരട്ടി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. 

https://youtu.be/8IqdoxOwPhg

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago