HOME
DETAILS

കൊവിഡ്-19: മരണം ആയിരം കവിഞ്ഞു; വൈറസ് ബാധിതരുടെ എണ്ണം 31,000ലേറെ

  
backup
April 29 2020 | 03:04 AM

national-covid-19-death-toll-in-india-crosses-1000-2020

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 31,000 കവിഞ്ഞു. മരണം ആയിരത്തിലേറെ ആയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1007 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 31,331 കേസുകള്‍ സ്ഥിരീകരിച്ചു. 7,695പേര്‍ക്ക് രോഗം ഭേദമായി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലിസ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഇപ്പോള്‍ കൂടുതലായി രോഗം സ്ഥിരീകരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 729 പേര്‍ക്ക് രോഗവും 31 മരണവും സ്ഥിരീകരിച്ചു. ഇവിടെ ആകെ കൊവിഡ് കേസുകള്‍ 9318 ഉം മരണം 400 ആയി. മുംബൈയില്‍ 393 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 25 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രോഗബാധിതരുടെ എണ്ണം 5982 ആയി.

ധാരാവിയില്‍ ഇന്ന് നാല് മരണവും 42 കൊവിഡ് കേസും സ്ഥിരീകരിച്ചു. ആകെ രോഗികള്‍ ഇവിടെ 330 ഉം മരണം 18 ആയി. പൂനെ മൂന്ന് മരണവും 143 കേസും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 80 പേര്‍ പോസിറ്റീവ് ആയതോടെ 750 പേരെ നിരീക്ഷണത്തിലക്കി. 500 പേരെ കൂടി നിരീക്ഷണത്തില്‍ ആക്കുമെന്ന് നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു

രോഗം ബാധിച്ചവരുടെ കോണ്‍ടാക്ട് ലിസ്റ്റ് പൂര്‍ണമായും കണ്ടെത്താനായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിയന്ത്രിത മേഖലകളുടെ എണ്ണം 1036 ആയി. മഹാരാഷ്ട്ര സെക്കട്ടേറിയറ്റിലെ നാല് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മരണ നിരക്ക് 4.30 ശതമാനം ആയി.

രാജസ്ഥാനില്‍ 102 കേസും രണ്ട് മരണവും സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ 28 പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയില്‍ 7 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 118 ആയി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ രോഗ ബാധിതരുടെ എണ്ണം 3774 ആയി മരണം 181 കടന്നു. മധ്യ പ്രദേശില്‍ രോഗം സ്ഥിരീകരിച്ചവര്‍ 2387 ഉം മരണ സഖ്യ 120 ആണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  12 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago