ടി.കെ ഇബ്രാഹിംകുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു
കൊട്ടിയം(കൊല്ലം): സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കൊല്ലം ജില്ലാ രക്ഷാധികാരിയും സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് നെടുമ്പന തടവിള വീട്ടില്‍ ടി.കെ ഇബ്രാഹിംകുട്ടി മുസ്‌ലിയാര്‍(77) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.
തെക്കന്‍ കേരളത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മദ്‌റസകള്‍ സ്ഥാപിക്കുന്നതിനും മദ്‌റസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു. ആലപ്പുഴ, ചിറയിന്‍കീഴ്, ചങ്ങനാശ്ശേരി പഴയപള്ളി, കുളപ്പാടം, അഞ്ചല്‍ തുടങ്ങിയ മഹല്ലുകളില്‍ ഖത്വീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12ന് മുട്ടയ്ക്കാവ് ജുമുഅ മസ്ജിദ് ഖബര്‍ സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കം നടന്നു.
ഷരീഫാബീവിയാണ് ഭാര്യ. മുഹമ്മദ് അസ്‌ലം, മുഹമ്മദ് ഷമീം, മുഹമ്മദ് ഹാഷിം, സക്കരിയ്യ, മുഹമ്മദ് ഫിറോസ്, അലി മുബാറക്ക്, ഫാത്തിമ, ഫായിസ എന്നിവര്‍ മക്കളും ഹുലൈമ, സൈനബ,ഹൈറുന്നിസ, ഷെമീന, ജാസ്മി,ആമിന,ഷാജഹാന്‍,ഉബൈദുല്ല എന്നിവര്‍ മരുമക്കളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."