പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം: മാപ്‌സ് ദമാം
ദമാം: പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് മാവൂർ ഏരിയാ പ്രവാസി സംഘം (മാപ്‌സ് ദമാം) ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം വിവിധ രാജ്യങ്ങളിലെ പ്രവാസികളിൽ അടിയന്തിരമായി നാട്ടിലേക് പോകേണ്ട ഒട്ടേറെ ആളുകൾ പ്രത്യേകിച്ച് വിസിറ്റിങ് വിസയിൽ വന്നവർ, രോഗികൾ, ഗർഭിണികൾ, തുടങ്ങിയവരെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണം.
പ്രവാസികൾ അനുഭവിക്കുന്ന വിഷമതകള്‍ ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ വിദേശ രാജ്യങ്ങളുമായുള്ള പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നല്ല ബന്ധത്തിന് വരെ കോട്ടം തട്ടാൻ സാധ്യ തയുണ്ടെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി . ഓൺലൈൻ മീറ്റിങ്ങിൽ സലിം ജുബാറ, അധ്യക്ഷൻ ആയിരുന്നു. മുഹമ്മദ്‌കുട്ടി മാവൂർ, മുഹമ്മദ് മാസ്റ്റർ, നൗഷാദ് മാവൂർ, ഷമീർ നച്ചായിൽ, സമദ് മാവൂർ, ഷമീർ വെള്ളലശ്ശേരി, എന്നിവർ സംസാരിച്ചു, ബഷീർബാബു കൂളിമാട് പ്രമേയം അവതരിപ്പിച്ചു, സഹൽ സലിം സ്വാഗതവും ദീപക് ചെറൂപ്പ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."