HOME
DETAILS
MAL
രാജകാരുണ്യം; 155 തടവുകാര്‍ക്ക് മോചനം
backup
June 18 2018 | 02:06 AM
മനാമ: പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനില്‍ രാജകാരുണ്യം. വിവിധ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്ന 155 തടവുകാര്‍ക്ക് മോചനത്തിന് വഴി തെളിഞ്ഞു.
ജയില്‍ ശിക്ഷ ഭാഗികമായി അനുഭവിക്കുകയും ശിക്ഷാ കാലയളവില്‍ മികച്ചരീതിയില്‍ പെരുമാറുകയും ചെയ്ത 155 പേരെയാണ് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ മോചിപ്പിച്ചതായി പ്രഖ്യാപിച്ചത്.
മുന്‍ വര്‍ഷങ്ങളിലും റമദാനിലും പെരുന്നാളിനോടനുബന്ധിച്ച് രാജാവ് തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."