താല്‍ക്കാലിക നിയമനം
എഴുകോണ്‍: സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ഗണിത ശാസ്ത്ര അധ്യാപകന്‍, ട്രേഡ്‌സ്മാന്‍ തസ്തികളില്‍ താത്കാലിക നിയമനം നടത്തും. ഗണിത ശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവരെ ഗണിത ശാസ്ത്ര അധ്യാപക തസ്തികയിലേക്കും ഐ ടി ഐ ടര്‍ണര്‍മെഷീനീസ്റ്റ് യോഗ്യതയുള്ളവരെ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും പരിഗണിക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുമായി 12ന് രാവിലെ 9.30ന് ഓഫീസില്‍ എത്തണം.
ആയൂര്‍വേദ നഴ്‌സ്:
ഇന്റര്‍വ്യൂ 11ന്
നെടുമ്പന: ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള നഴ്‌സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആശുപത്രിയില്‍ നടക്കും. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. വിശദ വിവരങ്ങള്‍ക്ക്: 9496409945.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."