എംബസിയുടെ തിരുത്ത്: സഊദിയിൽ മരണപ്പെട്ടത് നാല് മലയാളികളെന്ന്
റിയാദ്: സഊദിയിൽ മരണപ്പെട്ട മലയാളികൾ നാല് പേർ മാത്രമാണെന്ന് സഊദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്നലെ നൽകിയ റിപ്പോർട്ടിൽ കൊവിഡ്-19 വൈറസ് ബാധയേറ്റു മരണപ്പെട്ടവരിൽ അഞ്ചു പേർ മലയാളികളാണെന്നായിരുന്നു അറിയിച്ചിരുന്നത്. അഞ്ചു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ സഊദിയിൽ embasyകൊവിഡ്-19 വൈറസ് ബാധയേറ്റ് മരണപ്പെട്ടുവെന്നായിരുന്നു എംബസി പത്രക്കുറിപ്പിൽ അറിയിച്ചിരുന്നത്. വിവരം ശേഖരിച്ചതില്‍ സംഭവിച്ച പിശകാണ് തെറ്റായ പത്രകുറിപ്പ് ഇറക്കാന്‍ ഇടയാക്കിയതെന്നും എംബസി വിശദീകരിച്ചു. മലയാളികളായ ഷബ്‌നാസ് പാലക്കണ്ടിയില്‍, സഫ്‌വാന്‍ നടമല്‍ എന്നിവര്‍ ഈ മാസം നാലിനാണ് മരിച്ചത്. വിജയകുമാരന്‍ നായര്‍, ഹബീസ് ഖാന്‍ മുഹമ്മദ് എന്നിവര്‍ റിയാദ്, ബുറൈദ എന്നിവിടങ്ങളിലാണ് മരിച്ചതെന്നും എംബസി അറിയിച്ചു. ആദ്യം പുറത്ത് വിട്ട എംബസിയുടെ കണക്കില്‍ മക്കയില്‍ മരിച്ച ബീഹാര്‍ സ്വദേശിയായ സാഹിര്‍ ഹുസൈന്‍ കേരളക്കാരനാണെന്നാണ് രേഖപ്പെടുത്തിയത്. ഇത് പിന്നീട് തിരുത്തുകയായിരുന്നു.
കേരളത്തിന് പുറമെ മഹാരാഷ്ട്ര (5), ഉത്തര്‍പ്രദേശ് (5), ബീഹാര്‍ (2), തെലുങ്കാന (2) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളളവരുടെ മരണ സംഖ്യയെന്നായിരുന്നു ചൊവ്വാഴ്ച്ച എംബസി അറിയിച്ചിരുന്നത്. സഊദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ ക്ഷേമത്തിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. വിവിധ പ്രവിശ്യകളിലെ കമ്യൂണിറ്റി വളന്‍റിയര്‍മാര്‍, കൂട്ടായ്മകള്‍ എന്നിവരുടെ സഹായത്തോടെ ഭക്ഷണം, മരുന്ന് എന്നിവ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. സഊദിയില്‍ നിന്നുള്ള ഇന്ത്യക്കാരില്‍ നാട്ടില്‍ അടിയന്തിരമായി പോകാനുള്ളവരെ ഒഴിപ്പിക്കുന്നതിനായുള്ള നടപടികള്‍ എംബസി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എംബസി അറിയിച്ചു.riyadh indian e
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."