HOME
DETAILS
MAL
ഡെപ്യൂട്ടേഷന് നിയമനം
backup
July 06 2016 | 13:07 PM
കൊല്ലം: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, പാലക്കാട് ഡിവിഷണല്‍ ഓഫീസുകളില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍മാരായി നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന ശമ്പള സ്കെയിലില്‍ ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ വകുപ്പു തലവന്റെ സമ്മതപത്രം, കെ.എസ്.ആര് റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് എന്നിവയുടെ രണ്ടു പകര്‍പ്പുകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ്, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എസ്.എന്‍ പാര്‍ക്ക് പൂത്തോള്‍.പി.ഒ, തൃശ്ശൂര്‍4 എന്ന വിലാസത്തില്‍ 20 ദിവസത്തിനകം നല്‍കണം.
അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ മേല്‍വിലാസത്തിനൊപ്പം ചേര്‍ക്കണം. വിശദ വിവരങ്ങള്‍ക്ക്: 04872386871.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."