HOME
DETAILS
MAL
സാമ്പത്തിക വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്തണം: മോദി
backup
June 18 2018 | 02:06 AM
ന്യൂഡല്‍ഹി: നീതി ആയോഗിന്റെ നാലാമത് ഗവേണിങ്ങ് കൗണ്‍സില്‍ യോഗം രാഷ്ട്രപതി ഭവനില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനും നീതി ആയോഗ് യോഗങ്ങളില്‍ നിന്ന് ഇതുവരെ വിട്ടുനിന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിന് എത്തില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ ധര്‍ണ തുടരുന്നതിനാല്‍ അരവിന്ദ് കെജ്രിവാളും യോഗത്തിനെത്തിയില്ല. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ ശതമാനം ഇരട്ട അക്കത്തിലാക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിതി ആയോഗിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."