ഡല്‍ഹിയില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളാണ് തക്കസമയത്തുണ്ടായ ഇടപെടല്‍ മൂലം കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടത്.
എയര്‍ ഇന്ത്യ വിമാനം പറന്നുയരുന്നതിന്റെ തൊട്ടുമുന്‍പാണ് ഇതേ റെണ്‍വേയില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത്.
ഇന്ന് രാവിലെ 11.15ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ഗോവ ഫ്ളൈറ്റ് ടേക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് പുറപ്പെടരുതെന്ന് എയര്‍ ട്രാഫിക് കണ്ട്രോളര് പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു.
27 മിനിറ്റിനു ശേഷം ഇന്‍ഡിഗോയുടെ റാഞ്ചി- ഡല്‍ഹി വിമാനം അതേ റണ്‍വേയില്‍ വന്നിറങ്ങി. എന്നാല്‍ റെണ്‍വേയുടെ മറുവശത്ത് എയര്‍ ഇന്ത്യ വിമാനം കണ്ടതോടെ പൈലറ്റ് വീണ്ടും വിമാനം ആകാശത്തേക്കുയര്ത്തുകയായിരുന്നു. തുടര്‍ന്ന് റണ്‍വേയില്‍ പ്രവേശിച്ച എയര്‍ ഇന്ത്യ ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.
ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം. 122 പേരാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ എയര്‍ ഇന്ത്യ വിമാനം 12.50നാണ് പുറപ്പെട്ടത്. എയര്‍ ഇന്ത്യ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."