HOME
DETAILS
MAL
ഗസ്സ പ്രതിഷേധം: ഇസ്റാഈല്‍ മനുഷ്യാവകാശ ലംഘനം നടത്തി; യു.എന്‍
backup
February 28 2019 | 18:02 PM
യുനൈറ്റഡ് നാഷന്‍സ്: അധിനിവേശത്തിനെതിരേ ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികളെ അക്രമിച്ച ഇസ്റാഈല്‍ നടപടി അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. സാന്റിയാഗോ കാന്റോണിന്റെ നേതൃത്വത്തിലുള്ള യു.എന്‍ സ്വതന്ത്ര കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സൈനികരുടെ ഭാഗത്തുനിന്നുണ്ടായ ലംഘനങ്ങളില്‍ യുദ്ധക്കുറ്റങ്ങളില്‍ ഉള്പ്പെടുത്താവുന്നതുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 മാര്‍ച്ച് 30നും ഡിസംബര്‍ 31നും ഇടയിലുള്ള ആക്രമണങ്ങളാണ് കമ്മിഷന് പരിശോധിച്ചത്. ഇക്കാലയളവില്‍ 189 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍, മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ സൈന്യം വെടിവച്ചിട്ടുണ്ട്. നിരായുധരായ 6,000 പ്രതിഷേധങ്ങള്‍ക്ക് നേരെ വെടിവയ്പുണ്ടായിട്ടുണ്ടെന്ന് കമ്മിഷന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."