മഹിജയ്‌ക്കെതിരായ പൊലിസ് അതിക്രമത്തെ ന്യായീകരിക്കുന്നത് സി.പി.എമ്മിലെ ക്രിമിനലുകള്‍
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരായ പൊലിസ് നടപടിയെ ന്യായീകരിക്കുന്നത് സി.പി.എമ്മിലെ ക്രിമിനലുകള്‍ മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്രിമിനലുകള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ അസ്വാഭാവികത തോന്നാത്തത്. സി.പി.എമ്മിലെ തന്നെ ജനാധിപത്യ ബോധമുളളവര്‍ അതിനെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ടെന്നും കുമ്മനം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
പിണറായി വിജയന്‍, എം.എം മണി, പി. ജയരാജന്‍ എന്നിവര്‍ മാത്രമാണ് സംഭവത്തെ ന്യയീകരിക്കുന്നത്. മുഖ്യമന്ത്രി തന്നെ പൊലിസ് നടപടിയെ ന്യായീകരിച്ച സ്ഥിതിയ്ക്ക് അന്വേഷണം പ്രഹസനമാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പിന്നെ എന്തിനാണ് ഇത്തരമൊരു അന്വേഷണമെന്ന് മനസിലാകുന്നില്ലെന്നും കുമ്മനം പറഞ്ഞു.
ദുരഭിമാനം വെടിഞ്ഞ് മഹിജയെ കാണാന്‍ പിണറായി തയ്യാറാകണം. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."