HOME
DETAILS

കേരളത്തിനു പുറത്ത് മുസ്്‌ലിംലീഗ് മത്സരിക്കുന്നത് മൂന്നു സംസ്ഥാനങ്ങളില്‍

  
backup
February 28 2019 | 18:02 PM

muslim-league

#എ.കെ ഫസലുറഹ്്മാന്‍ 



മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിനു പുറത്തും ശക്തമായ മത്സരം കാഴ്ചവെക്കാനൊരുങ്ങി മുസ്്‌ലിം ലീഗ്. ഡി.എം.കെ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന തമിഴ്‌നാട്ടില്‍ സീറ്റ് സംബന്ധിച്ച് തീരുമാനമായതിനു പിന്നാലെയാണ് ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പാര്‍ട്ടി മത്സരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്്.


കേരളത്തിനു പുറത്ത് ശക്തമായ പാര്‍ട്ടി പ്രവര്‍ത്തനം നടക്കുന്ന ജാര്‍ഖണ്ഡിലെ ഏഴു മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള കരുത്തുണ്ടെന്ന്് ഫെബ്രുവരി രണ്ടാംവാരം ധന്‍ബാദില്‍ മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. ഇതുപ്രകാരം കൊടര്‍മ്മ, റാഞ്ചി, രാജ്മഹല്‍, ഗോഡ്ഡ, ദുംക്ക, ജംഷദ്പൂര്‍ മണ്ഡലങ്ങളിലാണ് പ്രധാനമായും മത്സര സാധ്യത പാര്‍ട്ടി വിലയിരുത്തിയത്്. ഇക്കാര്യം ദേശീയ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.


കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യചര്‍ച്ച സാധ്യമോ എന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിനു കീഴിലും സംസ്ഥാന തലത്തിലും ചര്‍ച്ച നടന്നുവരികയാണ്. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം വ്യക്തത വരും. ഏഴുമണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനു സാധ്യതയുണ്ടെങ്കിലും കൊടര്‍മ്മ മണ്ഡലത്തിനാണ് പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്്. സഖ്യസാധ്യതകള്‍ വിജയിച്ചില്ലെങ്കില്‍പോലും മണ്ഡലത്തില്‍ മത്സരിച്ചേക്കും. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ദോഷകരമാവാത്ത രീതിയില്‍ പരമാവധി മണ്ഡലങ്ങളില്‍ മത്സരിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. പശ്ചിമബംഗാളില്‍ സ്വാധീനമുള്ള ഓള്‍ ബംഗാള്‍ മൈനോരിറ്റി യൂത്ത് ഫെഡറേഷന്റെ ബാനറില്‍ പാര്‍ട്ടി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. കേരളത്തിലെ മൂന്നാം സീറ്റ് ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടാണ് ബംഗാളിലെ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നത്.


കോണ്‍ഗ്രസ്, സി.പി.എം സീറ്റ് ധാരണയില്‍ മത്സരം നടന്നേക്കാവുന്ന ബംഗാളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചാല്‍ മികച്ച മുന്നേറ്റം നേടാനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മുസ്്‌ലിം ലീഗിന്റെ ബംഗാള്‍ ഘടകം നേതാക്കള്‍ക്കുപുറമെ കേരള നേതാക്കളും മേഖലയില്‍ ക്യാംപ് ചെയ്ത് ഇതിനകം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്്. ഡി.എം.കെ മുന്നണിയുടെ ഘടകകക്ഷിയായ മുസ്്‌ലിം ലീഗിന് തമിഴ്‌നാട്ടില്‍ നിലവിലെ സീറ്റ് ധാരണ പ്രകാരം ഒരു സീറ്റാണ് ലഭിച്ചത്്. ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിനും മുസ്്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീനും ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ കഴിഞ്ഞയാഴ്ച ഒപ്പുവച്ചിരുന്നു. തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലത്തിലാണ് പാര്‍ട്ടി മത്സരിക്കാന്‍ സാധ്യത. ഇതിന്റെ പ്രഖ്യാപനം പിന്നീടുണ്ടാകും. കേരളത്തിനു പുറത്തുള്ള മൂന്നു സംസ്ഥാനങ്ങളെ കൂടാതെ മറ്റിടങ്ങളില്‍ യു.പി.എയ്ക്ക് അനുകൂലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago