HOME
DETAILS
MAL
കൊവിഡ് സംശയിക്കുന്ന വ്യക്തി എത്തി; കൊല്ലം കുളത്തുപ്പുഴയിലെ സാമൂഹിക ആരോഗ്യ കേന്ദ്രം അടച്ചു
backup
April 29 2020 | 08:04 AM
കൊല്ലം: കുളത്തൂപ്പുഴയിലെ സാമൂഹികാരോഗ്യകേന്ദ്രം അടച്ചു. രോഗം സംശയിക്കുന്ന വ്യക്തി ഇവിടെ എത്തിയിരുന്നതായ വിവരത്തെ തുടര്‍ന്നാണ് അടച്ചത്. ഇനി അണുവിമുക്തമാക്കിയ ശേഷമേ സാമൂഹികരോഗ്യ കേന്ദ്രം തുറക്കു.
എന്നാല്‍ കുളത്തുപ്പുഴയില്‍ പുതുതായി രോഗ ബാധ ഉണ്ടായതായി ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല. രോഗ ബാധ ഉണ്ടായതായി കരുതുന്ന കുളത്തുപ്പുഴ സ്വദേശിയായ ഇയാളുടെ പരിശോധന ഫലം മുഖ്യമന്ത്രി അറിയിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. രോഗം ഉണ്ടെന്ന് പറയപ്പെടുന്നയാള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടുത്തേ രണ്ട് ഡോക്ടര്‍മാരെയും അഞ്ച് ജീവനക്കാരെയും ക്വാറന്റൈനിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."