കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗറിനെതിരേ അകാലിദളില്‍ പടയൊരുക്കം
ചണ്ഡീഗഡ്: പഞ്ചാബില്‍ ശിരോമണി അകാലിദളും കോണ്‍ഗ്രസും ഒരുപോലെ പ്രതിസന്ധിയില്‍. 2015ല്‍ അകാലിദളില്‍ രൂപം കൊണ്ട ആഭ്യന്തര സംഘര്‍ഷമാണ് ആ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാക്കിയതെങ്കില്‍ ഭരണതലത്തിലുള്ള ചില നടപടികളാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്.
പഞ്ചാബില്‍ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ മണ്ഡലമായ ഭട്ടിന്‍ഡ. ബാദല്‍ കുടുംബത്തിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കുന്ന ഈ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്.
കൗറിനെ ഈ മണ്ഡലത്തില്‍നിന്ന് മാറ്റാന്‍ അകാലിദളില്‍ ശക്തമായ നീക്കം നടക്കുന്നുണ്ടെങ്കിലും ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് അവര്‍. ബാദല്‍ കുടുംബത്തിന്റെ കൈവശത്തിലുള്ള മണ്ഡലം വിട്ടുള്ള ഒരു നീക്കത്തിനും താനില്ലെന്നാണ് ഹര്‍സിമ്രത് കൗര്‍ പറഞ്ഞത്. അവരെ ഈ മണ്ഡലത്തില്‍ നിന്ന് മാറ്റാന്‍ പാര്‍ട്ടിയില്‍ പടയൊരുക്കം സജീവമായിട്ടുണ്ട്. എന്നാല്‍ ഇവിടെ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ ഇതുവരെ കോണ്‍ഗ്രസ് ഒരു തീരുമാനത്തിലെത്തിയിട്ടില്ല.
ഭട്ടിന്‍ഡ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ഇതിനിടയില്‍ അകാലിദളിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് സുരക്ഷിത മണ്ഡലമെന്ന നിലയില്‍ ഹര്‍സിമ്രത് കൗറിനെ ഫിറോസ് പൂരിലേക്ക് മാറ്റുന്നുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നു.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ വേണ്ടത്ര ശോഭിക്കാന്‍ ഹര്‍സിമ്രത് കൗറിന് കഴിഞ്ഞിട്ടില്ലെന്ന ആരോപണം പഞ്ചാബ് രാഷ്ട്രീയത്തില്‍ ശക്തമാണ്. ഇതാണ് അവരെ മണ്ഡലം മാറ്റി മത്സരിപ്പിക്കണമെന്ന് അകാലിദളിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
2009ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങിന്റെ മകന്‍ റാണിന്ദര്‍ സിങിനെ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഹര്‍സിമ്രത് കൗര്‍ പരാജയപ്പെടുത്തിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ ബന്ധുവും ഇപ്പോഴത്തെ സംസ്ഥാന ധനകാര്യ മന്ത്രിയുമായ മന്‍പ്രീത് സിങ് ബാദലിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."