ഇന്ത്യയിലുള്ള സഊദി ആരോഗ്യ മന്ത്രാലയ ജോലിക്കാരുടെ പട്ടിക തയ്യാറാക്കി
റിയാദ്: സഊദിയിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്നതിനിടെ വാര്‍ഷിക അവധിയില്‍ പോയി മടങ്ങി വരാന്‍ കഴിയാത്ത ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാനുളള നടപടി പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നിലവിൽ ഇന്ത്യയിലുള്ള ആരോഗ്യ മന്ത്രാലയ ജോലിക്കാരുടെ പേര് വിവരങ്ങൾ ഉൾപ്പെടുന്ന പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ ഘട്ടത്തില്‍ സഊദിയിലെത്തിക്കേണ്ട ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടികയാണ് ഹെല്‍ത്ത് എംപ്ളോയ്മെന്റ് ഓഫീസ് നിലവിൽ പ്രസിദ്ധീകരിച്ചത്. പട്ടിക കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരെ തിരികെയെത്തിക്കുന്നതിനായി നടപടികൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇതിനായി ന്യൂ ദല്‍ഹിയിലെ സഊദി ഹെൽത്ത് എംപ്ലോയ്മെന്റ് ഓഫീസ് നാട്ടിലുള്ളവരുടെ വിവര ശേഖരണം നടത്തിയിരുന്നു.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങി 1,931 പേരുടെ പ്രാഥമിക പട്ടികയാണ് തയ്യാറാക്കിയിട്ടുളളത്. ഇതില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയിലുളള ആരോഗ്യ പ്രവര്‍ത്തകരെ സഊദിയിലെത്തിച്ച് അവരുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ ഇവരെ സഊദിയിലെത്തിക്കാനാണ് പദ്ധതിയെന്നാണ് കരുതുന്നത്. അതേസമയം, പട്ടികയില്‍ പേരില്ലാത്തവര്‍ നിരാശപ്പെടേണ്ടെന്നും രണ്ടാം ഘട്ട പട്ടിക തയ്യാറായി വരുകയാണെന്നും ഹെല്‍ത്ത് എംപ്ളോയ്മെന്റ് ഓഫീസ് അറിയിച്ചു.
സഊദിയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങി നൂറുകണക്കിന് ജീവനക്കാര്‍ വാര്ഷികാവവധിയില് ഇന്ത്യയിലുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ നിര്‍ത്തിയതോടെ ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചിലരുടെ റീ എന്‍ട്രി വിസ കാലാവധി കഴിയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മടക്കയാത്ര ഒരുക്കുന്നതിനുമാണ് രജിസ്ട്രേഷൻ നടപടികൾ നടത്തിയത്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."