മക്‌ഡോണിയയും ഗ്രീസും പേരിലെ തര്‍ക്കം പരിഹരിച്ചു
ഏഥന്‍സ്: മക്‌ഡോണിയ എന്ന പേരുമായി ബന്ധപ്പെട്ട് മക്‌ഡോണിയ-ഗ്രീസ് രാജ്യങ്ങള്‍ക്ക് ഇടയില്‍ 27 വര്‍ഷമായി തുടരുന്ന തര്‍ക്കത്തിന് പരിഹാരം. ഗ്രീസിന്റെ അയല്‍രാജ്യമായ മക്‌ഡോണിയയുടെ പേര് റിപബ്ലിക്ക് ഓഫ് നേര്‍ത്തേണ്‍ മാക്‌ഡോണിയ എന്നായി മാറ്റിയ കരാറിലാണ് ഇരു രാജ്യങ്ങളിലും ഒപ്പുവച്ചത്.
കരാറില്‍ ഗ്രീക്ക് വിദേശകാര്യ മന്ത്രി നികോസ് കോട്‌സിയാസും മക്‌ഡോണിയന്‍ വിദേശകാര്യ ഉപമന്ത്രി നിക്കോളസ് ദിമിത്രേവുമാണ് കരാറില്‍ ഒപ്പുവച്ചത്. പേര് മാറ്റല്‍ പ്രാബല്യത്തിലാവണമെങ്കില്‍ ഇരു രാജ്യങ്ങളിലെയും പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ആവശ്യമാണ്.
ധീരവും ചരിത്രപരവും അനിവാര്യവുമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് പറഞ്ഞു. യുഗോസ്‌ലോവാക്യയയില്‍ നിന്ന് 1991ല്‍ സ്വതന്ത്രമായത് മുതല്‍ മക്‌ഡോണിയയുടെ പേരുമായി ബന്ധപ്പെട്ട് ഗ്രീക്കുമായുള്ള തര്‍ക്കം ആരംഭിച്ചിരുന്നു. മക്‌ഡോണിയ എന്ന പേരില്‍ ഗ്രീസിലും പ്രദേശമുണ്ട്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജന്മദേശമാണിത്. സമാനമായ പേര് മക്‌ഡോണിയ രാജ്യം ഉപയോഗിക്കുന്നതിനെതിരേ ഗ്രീസില്‍ ശക്തമയ പ്രതിഷേധമുണ്ടായിരുന്നു. ഗ്രീസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട മക്‌ഡോണിയയെ മറ്റൊരു രാജ്യത്തിന്റെ പേരിനോട് ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അവരുടെ വാദം. ഭൂമിശാസ്ത്രപരമായ വടക്കു ഭാഗത്തായതിനാല്‍ നോര്‍ത്തേണ്‍ എന്ന് ചേര്‍ത്തിയാണ് തര്‍ക്കത്തെ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് പരിഹരിച്ചിരിക്കുന്നത്.
മക്‌ഡോണിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് വിട്ടുവീഴ്ചക്ക് തയാറാവുന്നുവെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം ശനിയാഴ്ച പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."