സഊദിയിലേക്ക് മടങ്ങാൻ കഴിയാത്ത ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കി; പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയേക്കും
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കി. സഊദിയിൽ നിന്നു വാര്‍ഷിക അവധിയില്‍ പോയി മടങ്ങി വരാന്‍ കഴിയാത്ത ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാനുളള നടപടിയുടെ ഭാഗമായിട്ടാണ് പട്ടിക തയ്യാറാക്കിയത്.
ആദ്യ ഘട്ടത്തില്‍ സഊദിയിലെത്തിക്കേണ്ട ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക ഹെല്‍ത്ത് എംപ്‌ളോയ്‌മെന്റ് ഓഫീസ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ ഇവരെ സഊദിയിലെത്തിക്കാനാണ് സാധ്യത. അതേസമയം, പട്ടികയില്‍ പേരില്ലാത്തവര്‍ നിരാശപ്പെടേണ്ടെന്നും രണ്ടാം ഘട്ട പട്ടിക തയ്യാറായി വരുകയാണെന്നും ഹെല്‍ത്ത് എംപ്‌ളോയ്‌മെന്റ് ഓഫീസ് അറിയിച്ചു.
തെരഞ്ഞെടുത്തവരുടെ പട്ടിക ഈ ലിങ്കില്‍ വായിക്കാം- https://samrindia.org/list-of-verified-applicants
റീ എന്‍ട്രി വിസയില്‍ ഇന്ത്യയില്‍ അവധിയിലുളള സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരുടെ വിവരങ്ങള്‍ രണ്ടാഴ്ച മുമ്പ് ദല്‍ഹിയിലെ സഊദി ഹെല്‍ത്ത് എംപ്‌ളോയ്‌മെന്റ് ഓഫീസ് ശേഖരിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സഊദിയിലേക്ക് മടങ്ങാന്‍ കഴിയാത്ത ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങളാണ് ശേഖരിച്ചത്.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങി 1,931 പേരുടെ പ്രാഥമിക പട്ടികയാണ് തയ്യാറാക്കിയിട്ടുളളത്. ഇതില്‍ നിരവധി മലയാളികളും ഉള്‍പ്പെടും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിമാന യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ഇവരുടെ മടക്ക യാത്ര അനിശ്ചിതത്വത്തിലായത്. ഈ സാഹചര്യത്തില്‍ ജീവനക്കാരെ മടക്കി കൊണ്ടുവരുന്നതിനാണ് പട്ടിക തയ്യാറാക്കിയത്. ഇന്ത്യയിലുളള ആരോഗ്യ പ്രവര്‍ത്തകരെ സഊദിയിലെത്തിച്ച് അവരുടെ സേവനം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."