പാരിപ്പളളി മെഡിക്കല്‍ കോളജ്: പ്രേമചന്ദ്രന് എം.പി. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്ത് നല്കി
കൊല്ലം: പാരിപ്പളളി മെഡിക്കല്‍ കോളേജ് ഈ വര്‍ഷം ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാകണമെങ്കില്‍ ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം അധ്യാപക നിയമനം ഉള്‍പ്പെടെയുളള തുടര്‍ നടപടികള്‍ യുദ്ധാകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പി. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്ത് നല്കി.
നിലവിലുളള ചട്ടപ്രകാരം 15 ന് മുമ്പ് ന്യൂനതനകള് പരിഹരിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നല്‍കണമായിരുന്നു. അതിനു സാധിക്കാതെ വന്നാല്‍ 22 വരെ ജസ്റ്റീസ് ലോധാ കമ്മിറ്റിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കാമായിരുന്നു. നിയമാനുസൃതമായ രണ്ട് നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് ലോധാ കമ്മിറ്റിയിലൂടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. അധ്യാപക നിയമനം നടത്തി അവരുടെ ഡിക്ലറേഷന്‍ സഹിതം മെഡിക്കല്‍ കൗണ്‍സിലിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ജസ്റ്റീസ് ലോധാ കമ്മിറ്റിക്കും കാലതാമസം മാപ്പാക്കാനുളള ഹര്‍ജി സഹിതം സമര്‍പ്പിക്കണം. പാരിപ്പളളിയില്‍ കാര്യക്ഷമതയുളള പ്രിന്‍സിപ്പിളിനെ നിയമിച്ച് ഡല്‍ഹിയില്‍ നിന്നും അനുമതി നേടിയെടുക്കുന്നതിന് മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംവിധാനം സജ്ജമാക്കണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."