ഡോ. ഔസാഫ് സഈദ് ഇന്ത്യയുടെ സഊദി സ്ഥാനപതിയായേക്കും
റിയാദ്: കാലാവധി അവസാനിച്ചു മടങ്ങുന്ന സ്ഥാനപതി ഡോ. അഹമ്മദ് ജാവേദിന്റെ പകരക്കാരനായി സീഷെല്‍സില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറായ ഡോ. ഔസാഫ് സഈദ് നിയമിതനായേക്കും. മുന്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹത്തിന്റെ നിയമനം ഉടനുണ്ടായേക്കും.
ഹൈദരാബാദ് സ്വദേശിയാണ് ഔസാഫ് സഈദ്. യമനില്‍ കുടുംബവേരുകളുള്ള ഇദ്ദേഹം സഊദിയിലെ പശ്ചിമപ്രവിശ്യയിലുള്ള ഇന്ത്യക്കാര്‍ക്കു സുപരിചിതനാണ്. അടുത്ത മാസം പകുതിയോടെയാണു നിലവിലെ അംബാസഡര്‍ അഹമ്മദ് ജാവേദ് സ്ഥാനമൊഴിയുന്നത്.
കഴിഞ്ഞ മാസം സ്ഥാനമൊഴിയേണ്ടതായിരുന്നെങ്കിലും കിരീടാവകാശിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇതു നീളുകയായിരുന്നു. 2016ലാണ് ജാവേദ് അംബാസഡറായി ചുമതലയേറ്റത്.
1989 ബാച്ച് ഐ.എഫ്.എസുകാരനായ സഈദിന് ജിയോളജിയില്‍ ഡോക്ടറേറ്റുണ്ട്. ഏദന്‍, ദോഹ, കെയ്റോ, ജിദ്ദ എന്നിവിടങ്ങളിലെ സേവനത്തിനുശേഷമാണ് സീഷെല്‍സില്‍ ഹൈക്കമ്മിഷണറായത്.
ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചിരുന്ന കോണ്‍സല്‍ ജനറല്‍ എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്കിടയിലും സഊദികള്ക്കിടയിലും പ്രശംസ നേടിയിയിട്ടുണ്ട്. ഫര്‍ഹാ സഈദാണു ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."