HOME
DETAILS
MAL
ദേശാഭിമാനി ന്യൂസ് എഡിറ്ററെ മര്‍ദിച്ച സി.ഐക്കെതിരെ നടപടി; വിജിലന്‍സിലേക്ക് സ്ഥലംമാറ്റി
backup
April 29 2020 | 10:04 AM
കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ ജനറല്‍ സെക്രട്ടറിയും ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്ററുമായ മനോഹരന് മോറായിയെ മര്‍ദിച്ച സംഭവത്തില്‍ സി.ഐയ്ക്കെതിരെ നടപടി. ചക്കരക്കല്‍ സി.ഐ ദിനേശ് എ.വിയെയാണ് വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയത്. പകരം പ്രമോദന്‍ കെ.വിയെ തല്‍സ്ഥാനത്ത് നിയമിച്ചു.
കണ്ണൂര്‍ മുണ്ടയാട് ജേണലിസ്റ്റ് കോളനിയിലെ താമസസ്ഥലത്തിന് സമീപത്ത് വച്ചാണ് മനോഹരന് മൊറായി പൊലിസ് മര്‍ദനത്തിനിരയായത്. മാധ്യമ പ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കിയിട്ടും പൊലിസ് വെറുതെ വിട്ടില്ല. ചക്കരക്കല്ല് പൊലിസാണ് മൊറായിയെ തല്ലി ചതച്ചത്. മൂന്നു ദിവസം മുന്‍പാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."